അരികൊമ്പനെ വിട്ടുനൽകില്ല, അവൻ കേരളത്തിന്റെ സ്വത്താണ്, അരികൊമ്പന്റെ പേരിൽ തമിഴ്നാടുമായി തർക്കം .
ഇപ്പോൾ ഏറ്റവും കൂടുതൽ ചർച്ച വിഷയം ആകുന്നത് അരികൊമ്പൻ ആണ് . കേരളത്തിലെ ഏറ്റവും പേരെടുത്ത കാട്ടാനയാണ് അരികൊമ്പൻ . ഇവൻ ഇപ്പോൾ തമിഴ്‌നാട്ടിലും പ്രശസ്തനായിരിക്കുകയാണ് . ചിന്ന കനാലിൽ ജനവാസ കേന്ദ്രങ്ങളിൽ വന്നു ആക്രമണം നടത്തുന്ന പേരിൽ അരികൊമ്പനെ പെരിയാർ കടുവ സങ്കേതത്തിൽ തുറന്നു വിടുക ആയിരുന്നു . എന്നാൽ പെരിയാർ വനത്തിൽ നിന്നും കമ്പം എന്ന ജനവാസ മേഖലയിൽ ഇറങ്ങി അരികൊമ്പൻ ആക്രമണം നടത്തിയിരുന്നു . ഇതിനെ തുടർന്നുള്ള വീഡിയോ സോഷ്യൽ മീഡിയകളിൽ ഇപ്പോൾ വൈറൽ ആണ് .
ഇക്കാരണത്താൽ അരികൊമ്പൻ ഇനി ആക്രമണം നടത്തുക ആണാണെങ്കിൽ അരികൊമ്പനെ പിടികൂടാനാണ് തമിഴ്നാട് സർക്കാരിന്റെ തീരുമാനം . എന്നാൽ ഇതിനെതിരെ ജെയിംസ് എന്ന ആൾ ഹൈക്കോടതിയിൽ ഹർജി കൊടുത്തിരിക്കുകയാണ് . എന്തെന്നാൽ അരികൊമ്ബൻ പിടികൂടിയാൽ അവനെ തമിഴ്‌നാടിന് വിട്ട് തരില്ലെന്നും അവൻ കേരളത്തിന്റെ സ്വത്താണെന്നും ആണ് ജെയിംസ് പറയുന്നത് . മാത്രമല്ല പിടി കൂടുക ആണെങ്കിൽ അവനെ കേരളത്തിലെ മറ്റൊരു വനത്തിലേക്ക് തന്നെ മാറ്റണം എന്നാണ് ജെയിംസ് നൽകിയ ഹർജിയിൽ പറയുന്നത് . കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണാം . https://youtu.be/UtotGXMTbvU