തല്ലുന്ന വടി ഒടിഞ്ഞാലും നേരെയാകാത്ത ആനകുട്ടി .
13 ആം വയസിൽ ആദ്യമായി പങ്കെടുത്ത ആനയോട്ട മത്സരത്തിൽ തന്നെ ഇടഞ്ഞു ആളുകളെയും , ആനകളെയും കുത്തി പ്രശനം ഉണ്ടാക്കിയ കൊമ്പൻ , പിന്നീട് 2 വർഷത്തിന് ഉള്ളിൽ തന്നെ അവനെ കൊണ്ട് നടന്ന 2 പാപ്പാന്മാരെയും അവൻ വക വരുത്തി . പ്രവചിക്കാൻ സാധിക്കാത്ത സ്വഭാവക്കാരനും , വളരെ വലിയ പകടങ്ങൾ ഉണ്ടാക്കിയ ആന ആയിരുന്നു ഗുരുവായൂർ ശ്രീകൃഷ്ണൻ . 1998 ൽ ആയിരുന്നു ഇവൻ ആസാമിൽ പിറന്നു വീണത് . തുടർന്ന് ഇവനെ കേരളത്തിലേക്ക് കൊണ്ട് വന്നപ്പോൾ ആദ്യ കാലത്ത് നന്തിലത്ത് ശ്രീകൃഷ്‌ണൻ എന്നായിരുന്നു അറിയപ്പെട്ടത് .
തുടർന്ന് ഇവനെ ഗുരുവായൂർ അമ്പലത്തിൽ നട ഇരുത്തുക ആയിരുന്നു . ചിട്ടവട്ടങ്ങൾ എല്ലാം പഠിച്ചെങ്കിലും പെട്ടെന്ന് തന്നെ പ്രകോപിതൻ ആകുന്ന സ്വഭാവക്കാരൻ ആണ് ഗുരുവായൂർ ശ്രീകൃഷ്ണൻ . ഇത്തരം സ്വഭാവക്കാരൻ ആയതിനാൽ ഗുരുവായൂർ ശ്രീകൃഷ്ണനെ പുറത്തുള്ള പരിപാടികളിൽ അധികം അയക്കാറില്ല . 2017 ലും 2020 ലും ഇവൻ പാപന്മാരെ കൊലപ്പെടുത്തി . 23 വയസിൽ തന്നെ ആനക്കോട്ടയിലെ ബ്ലാക് ലിസ്റ്റിൽ കയറിയ ആനയാണ് ഗുരുവായൂർ ശ്രീകൃഷ്ണൻ . കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണാം . https://youtu.be/VWU3oX7n0Kk