Thozhilvartha

ടെക്നോപാർക് ല്‍ ജോലി നേടാം അവസരം

തിരുവനന്തപുരം ടെക്നോപാർക്കിൽ ഒഴിവുള്ള 100 ലധികം കസ്റ്റമർ സർവീസ് അസോസിയേറ്റ് തസ്തികയിലേക്ക് പ്രത്യേക ജോബ് ഫെയറിലൂടെ നിയമനം നടത്തുന്നു. ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യമുള്ള ബിരുദധാരികൾക്ക് പങ്കെടുക്കാം. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ DWMS ൽ ലഭ്യമായിട്ടുള്ള English score Test പൂർത്തിയാക്കണം. ഇഗ്ലീഷ് ടെസ്റ്റിൽ B1, B2, C1,C2 എന്നീ ലെവലിൽ ഏതെങ്കിലും സ്‌കോർ ചെയ്യുന്നവർ മാത്രം DWMS വഴി ജോബ് ഫെയറിൽ രജിസ്റ്റർ ചെയ്യണ്ടതാണ്. ഉദ്യോഗാർത്ഥികളെ ഗ്രൂപ്പ് ഡിസ്‌കഷൻ,

ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുക്കുക. നിയമനം ലഭിക്കുന്നവർക്ക് പ്രതിവർഷം 3 to 7 ലക്ഷം വാർഷിക സാലറിയും കൂടാതെ 5 ലക്ഷം ഹെൽത് ഇൻഷുറൻസും 30 ലക്ഷം രൂപയുടെ ലൈഫ് ഇൻഷുറൻസും 15,000 രൂപ റീലൊക്കേഷൻ അലവൻസും ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ ലഭിക്കും.വിശദവിവരങ്ങൾക്ക് www.knowledgemission.Kerala.gov.in സന്ദർശിക്കുകയോ പ്ലേസ്റ്റോറിൽ DWMS connect app ഡൗൺലോഡ് ചെയ്യാം. കൂടുതൽ വിവരങ്ങൾ അറിയാൻ 0471-2737883 എന്ന നമ്പറിൽ മിസ്സ്ഡ് കാൾ ചെയുക.

 

https://youtu.be/Ysiy57zrgHc

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top