Thozhilvartha

മൊബൈൽ ഫോൺ വഴിയുള്ള അപകടം ഒഴിവാക്കാം ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ

ഇന്നത്തെ ഓരോ വ്യക്തിക്കും ഒഴിവാക്കാനാകാത്ത വിധം മൊബൈൽ ഫോൺ നമ്മുടെയെല്ലാം ജീവിതത്തിന്റെ ഭാഗമാണ് . ശരീരത്തിലെ ഒരു അവയവം പോലെ മൊബൈൽ ഫോൺ മാറിക്കഴിഞ്ഞു. നൂറുകണക്കിന് ഡിസൈനുകളിലായി എണ്ണിയാലെടുങ്ങാത്ത സ്‌പെസിഫിക്കേഷനുകളുമായാണ് പുതിയ തലമുറ മൊബൈൽ ഫോണുകൾ എത്തുന്നത്.ഉപയോഗം കൂടുന്നതിനനുസരിച്ച് മൊബൈൽ ഫോൺ കൈകാര്യം ചെയ്യുമ്പോൾ നിരവധി കാര്യങ്ങൾ നാം ശ്രദ്ധിക്കേണ്ടതുണ്ട്. അല്ലാത്തപക്ഷം പൊട്ടിത്തെറി, വൈദ്യുതാഘാതം പോലുള്ള അപകടങ്ങൾക്ക് കാരണമായേക്കാം. മൊബൈൽ ഫോണുകളിൽ കൂടുതലായി ഉപയോഗിക്കുന്നത് ലിഥിയം അയൺ ബാറ്ററികളാണ്. ഇത്തരം ബാറ്ററികളിൽ കെമിക്കൽ റിയാക്ഷന്റെ ഫലമായി ഗ്യാസ് ഫോം ചെയ്യുകയും ബാറ്ററി വീർത്തു വരികയും ചെയ്യുന്നു. കാലപ്പഴക്കം ചെന്ന ഫോണുകളിലെ ബാറ്ററികളും ഫോണുകളിലെ മറ്റ് തകരാറുകളും ബാറ്ററി വീർത്തു വരുന്നതും അപകടങ്ങൾക്ക് ഇടവരുത്തിയേക്കാം.
ബൈൽ ഫോൺ വാങ്ങുമ്പോൾ തുടക്കം മുതലേ എന്തെങ്കിലും പ്രശ്നങ്ങൾ അനുഭവപ്പെട്ടാൽ തകരാർ പരിഹരിക്കണം.എന്നാൽ ഈ പ്രശനങ്ങൾ എങ്ങിനെ ആണ് ഒരു പരിധി വരെ നമ്മൾക്ക് തടയാൻ കഴിയുന്നത് എന്ന് നോക്കാം ,
ചാർജ് ചെയ്തുകൊണ്ടിരിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കാതിരിക്കുക.ഫോൺ സാധാരണയിൽ നിന്ന് വ്യത്യസ്തമായി ചൂടാവുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ സ്വിച്ച് ഓഫ് ചെയ്ത് ടെക്നീഷ്യന്റെ സഹായം തേടുക.സാവധാനത്തിലാണ് ചാർജ് ആവുന്നതെങ്കിൽ ഫോണിൽ തകരാറുണ്ടെന്ന് മനസിലാക്കാം.ചാർജിങ് കൃത്യമായി നടക്കുന്നുണ്ടെങ്കിലും കാലാവധി കഴിഞ്ഞെങ്കിൽ ഫോൺ മാറ്റുക. രാത്രി മുഴുവൻ ഫോൺ ചാർജിൽ ഇട്ടുവയ്ക്കരുത്. ഉറങ്ങുന്ന സമയത്ത് കിടക്കയ്ക്കരികിൽ മൊബൈൽ ഫോൺ വയ്ക്കരുത്ഗുണമേന്മ ഇല്ലാത്തതും വിലകുറഞ്ഞതുമായ മൊബൈൽ ഫോണുകൾ ഉപയോഗിക്കാതിരിക്കുക.
കുട്ടികൾക്ക് കളിക്കുന്നതിന് ഉപയോഗശൂന്യമായ ഫോണുകളോ ബാറ്ററികളോ നൽകാതിരിക്കുക.
അത്യാവശ്യമെങ്കിൽ മുതിർന്നവരുടെ നിരീക്ഷണത്തിൽ മാത്രം കുട്ടികൾക്ക് മൊബൈൽ ഫോൺ നൽകുക.ഇങ്ങനെ ഉള്ള പ്രശങ്ങൾ എല്ലാം നമ്മൾ വളരെ അതികം സ്രെധിക്കണം എന്നാൽ അപകടകളിൽ നിന്നും ഒഴിവാവാം

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top