എപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് എംപ്ലോയബിലിറ്റി സെന്റർ വഴി ജോലി നേടാൻ അവസരം വന്നിരിക്കുന്നു , ജില്ലാ എപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകൾ നികത്തുന്നതിന് ജില്ലാ എപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ ഏപ്രിൽ 27 ന് രാവിലെ 10.30 ന് അഭിമുഖം സംഘടിപ്പിക്കുന്നു.സെയിൽസ് എക്‌സിക്യൂട്ടീവ്,എം.ഐ.ജി. വെൽഡർ,സി.എൻ.സി മെഷിൻ ഓപ്പറേറ്റർ ,ഹെൽപ്പർ- വെൽഡിങ് ,മെക്കാനിക്കൽ ഹെൽപ്പർ,പ്രൊഡക്ഷൻ അസിസ്റ്റന്റ് ,പ്രൊഡക്ഷൻ ട്രെയിനി,ബോയ്‌ലർ ഓപ്പറേറ്റർ ,ഷിഫ്റ്റ് സൂപ്പർവൈസർ,ലാബ് അസിസ്റ്റന്റ് ,സെക്യൂരിറ്റി സൂപ്പർവൈസർ ,എന്നീ തസ്തികകളിലാണ് ഒഴിവുകൾ.
എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്തവർക്ക് മാത്രമാണ് പ്രവേശനം. പരമാവധി പ്രായപരിധി 45 വയസ്.എംപ്ലോയബിലിറ്റി സെന്ററിൽ ഏപ്രിൽ 25, 26, 27 തീയതികളിൽ രജിസ്റ്റർ ചെയ്യാം. ഏതെങ്കിലും തിരിച്ചറിയൽ രേഖയുടെ പകർപ്പും വൺടൈം രജിസ്‌ട്രേഷൻ ഫീസായി 250 രൂപയും സഹിതം ജില്ലാ എപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ നേരിട്ടെത്തി രജിസ്റ്റർ ചെയ്യാം. മുൻപ് രജിസ്റ്റർ ചെയ്തിട്ടുളളവർ രശീതി, ബയോഡാറ്റയുടെ മൂന്ന് പകർപ്പ് എന്നിവ നൽകിയാൽ മതിയെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ അറിയിച്ചു. ഫോൺ: 0491 2505435. ജോലി ചെയ്യാൻ ആഗ്രഹിക്കുന്നവർ നേരിട്ട് ബന്ധപ്പെടാവുന്നത് ആണ്.