100 രൂപ മുതൽ നിക്ഷേപിക്കാം പോസ്റ്റ്ഓഫീസിനെ വെല്ലുന്ന പലിശ നിരക്കിൽ ബാങ്ക് RD നിക്ഷേപങ്ങൾ, ഒറ്റത്തവണയായി വലിയ സംഖ്യ നിക്ഷേപിക്കാൻ സാധിക്കാത്തവർക്ക് ഏറ്റവും അനുയോജ്യം പ്രതിമാസ നിക്ഷേപങ്ങളാണ്. അധികം റിസ്‌കെടുക്കാൻ താൽപര്യമില്ലാത്തവരാണെങ്കിൽ ആവർത്തന നിക്ഷേപം തിരഞ്ഞെടുക്കാം. നിശ്ചിത തുക കാലാവധിയോളം മാസത്തിൽ നിക്ഷേപിക്കുന്നതാണ് ആവർത്തന നിക്ഷേപത്തിലെ രീതി. നിക്ഷേപത്തിലെ പലിശ അക്കൗണ്ടിൽ ക്രെഡിറ്റ് ചെയ്യും.ബാങ്കുകൾ ആവർത്തന നിക്ഷേപം അനുവദിക്കുന്നുണ്ട്. 6 മാസം മുതൽ 10 വർഷത്തേക്ക് ബാങ്കുകളിൽ ആവർത്തന നിക്ഷേപം ചേരാം.
ബാങ്കുകൾ തോറും കാലാവധി അനുസരിച്ചും പലിശ നിരക്കിൽ മാറ്റം വരും. ആവർത്തന നിക്ഷേപത്തിന് മികച്ച പലിശ നൽകുന്ന എസ്ബിഐ, എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, യെസ് ബാങ്ക്, ഇൻഡസ്ഇൻഡാ ബാങ്ക് എന്നിവയുടെ പലിശ നിരക്ക് താരതമ്യം ചെയ്ത് നോക്കാം. എസ്ബിഐയിൽ 1 വർഷം മുതൽ 10 വർഷത്തേക്കാണ് ആവർത്തന നിക്ഷേപം സ്വീകരിക്കുന്നത്. ഇതിന് 6.50 ശതമാനം മുതൽ 7 ശതമാനം വരെ പലിശ ലഭിക്കും. 100 രൂപ മുതൽ പ്രതിമാസ നിക്ഷേപം തുടങ്ങാം. 6 മാസം തുടർച്ചയായി നിക്ഷേപം മുടങ്ങിയാൽ അക്കൗണ്ട് അസാധു ആവും . കൂടുതൽ അറിയൻ വീഡിയോ കാണുക ,
https://youtu.be/kXJvWkWlp3w