കേരളത്തിലേ വിവിധ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വന്നിട്ടുള്ള നിരവധി ജോലി ഒഴിവുകൾ കേരളത്തിലെ ആശുപത്രികളിൽ ജോലി അന്വേഷിക്കുന്നവർക്ക് ഇതാ ഒരു സുവർണ അവസരം വന്നിരിക്കുന്നു , എല്ലാ ആശുപത്രികളിലും നിരാവതി ഒഴിവുകൾ വന്നിരിക്കുന്നു ,
കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആശുപത്രി വികസന സൊസൈറ്റിയുടെ കീഴിൽ മോർച്ചറി അറ്റൻഡർ തസ്തിക ഒഴിവിലേക്ക് 179 ദിവസത്തേക്ക് കരാർ അടിസ്ഥാനത്തിൽ ഇന്റർവ്യൂ നടത്തുന്നു. 60 വയസ്സ് കവിയാത്ത പുരുഷന്മാർക്ക് അപേക്ഷിക്കാം.യോഗ്യത എസ്എസ്എൽസി, മോർച്ചറി അറ്റൻഡറായി ജോലി ചെയ്ത പ്രവർത്തി പരിചയം നിർബന്ധം. പ്രതിഫലം 690 രൂപ പ്രതിദിനം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജനുവരി 30ന് രാവിലെ 11 മണിക്ക് അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം കോഴിക്കോട് മെഡിക്കൽ കോളേജ് എച്ച് ഡി എസ് ഓഫീസിൽ കൂടിക്കാഴ്ചയ്ക്ക് എത്തണമെന്ന് ആശുപത്രി വികസന സൊസൈറ്റി സെക്രട്ടറി അറിയിച്ചു.
മഞ്ചേരി സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആശുപത്രി വികസന സമിതിക്കു കീഴിൽ ദിവസ വേതാനാടിസ്ഥാനത്തിൽ സെക്യൂരിറ്റി സ്റ്റാഫിനെ നിയമിക്കുന്നു. 55 വയസ്സിൽ കവിയാത്ത വിമുക്ത ഭടൻ/ അർദ്ധ സൈനിക വിഭാഗത്തിൽ നിന്ന് വിരമിച്ചവരോ ആയിരിക്കണം. ഏറനാട്, നിലമ്പൂർ താലൂക്ക് നിവാസികളായിരിക്കണം. മഞ്ചേരി നിവാസികൾക്ക് മുൻഗണന ലഭിക്കും. ജനുവരി 28 ന് രാവിലെ 9.30 ന് ആശുപത്രി സൂപ്രണ്ട് ഓഫീസിൽ വെച്ച് കൂടിക്കാഴ്ച നടക്കും
കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആശുപത്രി വികസന സൊസൈറ്റിയുടെ കീഴിൽ നഴ്‌സിങ് അസിസ്റ്റന്റിനെ 179 ദിവസത്തേക്ക് താത്ക്കാലികമായി നിയമിക്കുന്നു. യോഗ്യത: നാഷണൽ സ്‌കിൽ ഡെവലപ്‌മെന്റ് കോർപ്പറേഷനിൽ നിന്നോ അസാപ് കേരളയിൽ നിന്നോ ജനറൽ ഡ്യൂട്ടി അസിസ്റ്റന്റ് കോഴ്‌സ് പൂർത്തിയാക്കിരിക്കണം. പ്രായപരിധി 18 നും 36 നും ഇടയിൽ. താൽപര്യമുളള ഉദ്യോഗാർത്ഥികൾ ജനുവരി 27 ന് രാവിലെ 11 മണിക്ക് അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി എച്ച്.ഡി.എസ് ഓഫീസിൽ എത്തിച്ചേരണം
കോട്ടയം ജില്ലാ നിർമ്മിതി കേന്ദ്രത്തിൽ ക്ലാർക്ക് അക്കൗണ്ടന്റ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു. ബികോം, ടാലി, പിജി ഡി.സി.എ ആണ് യോഗ്യത. രണ്ട് വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം അഭിലഷണീയം. 35 വയസാണ് പ്രായപരിധി. യോഗ്യത, വയസ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകൾ സഹിതം ഫെബ്രുവരി 3 ന് രാവിലെ 11 ന് ജില്ലാ നിർമിതി കേന്ദ്രത്തിന്റെ പൂവൻതുരുത്തിലുള്ള ഓഫീസിൽ നടക്കുന്ന ഇന്റർവ്യൂവിൽ ഹാജരാകണം. ഫോൺ: 0481 2342241, 2341543.
എന്നിങ്ങനെ ഉള്ള ഒഴിവുകൾ ആണ് വന്നിരിക്കുന്നത് , നേരിട്ടും അല്ലാതെയും നടക്കുന്ന അഭിമുഖത്തിൽ പാങ്കെടുത്തു ജോലി നേടാവുന്ന ആണ് ,