1600 രൂപ വീതം മാസം ലഭിക്കുന്ന ക്ഷേമ പെൻഷൻ ഗുണഭോക്താക്കൾക്ക് ഉള്ള മാസ്റ്ററിങ് ആരംഭിച്ചിരിക്കുകയാണ്. ക്ഷേമ പെൻഷൻ കൃത്യമായി അര്ഹരായവരിലേക്ക് എത്തണം എന്നുള്ള ലക്ഷ്യത്തോടെയാണ് മാസ്റ്ററിങ് നടത്തുന്നത്. മാത്രമല്ല ജീവിച്ചിരിപ്പുണ്ട് എന്നത് സർക്കാർ സംവിധാനങ്ങളെ സാക്ഷ്യപ്പെടുത്തുന്ന ഒരു പ്രക്രിയ കൂടിയാണ് മാസ്റ്ററിങ്. അതിന് വേണ്ടിയാണ് എല്ലാ വർഷവും മാസ്റ്ററിങ് പ്രക്രിയ കൃത്യമായി നടത്തുന്നത്. മാസ്റ്ററിങ് ചെയ്തവർക്ക് മാത്രമേ കൃത്യമായി പെൻഷൻ ലഭിക്കുകയുള്ളു. സാമോഹ്യ ക്ഷേമ പെൻഷൻ ഇനിയും മുടങ്ങാതെ നിങ്ങൾക്ക് ലഭിക്കണം എങ്കിൽ മാസ്റ്ററിങ് നിർബന്ധമായും ചെയ്യണം.
ജൂൺ 25 ന് ആരംഭിച്ച മാസ്റ്ററിങ് ഓഗസ്റ്റ് 24 വരെ ഉള്ള കാലയളവിലേക്കാണ് മാസ്റ്ററിങ് നടത്തേണ്ടത്. അതുകൊണ്ടുതന്നെ അതികം വൈകിക്കാതെ എല്ലാവരും മാസ്റ്ററിങ് പ്രക്രിയ കൃത്യമായി ചെയ്യണം. അക്ഷയ സെന്ററുകൾ മുഗേന നിങ്ങൾക്ക് മാസ്റ്ററിങ് ചെയ്യാനായി സാധിക്കും. 30 രൂപ ഫീസ് നൽകി മാസ്റ്ററിങ് പ്രക്രിയ ചെയ്യാം.
അക്ഷയ സെന്ററിലേക്ക് പോകാനായി കഴിയാത്ത കിടപ്പ് രോഗികളായവരുടെ വീട്ടിലേക്ക് വന്ന് മാസ്റ്ററിങ് ചെയ്ത് നൽകും. അതിനായി 50 രൂപ ഫീസ് ആയി നൽകേണ്ടതുണ്ട്. വാർധക്യ പെൻഷൻ, വിധവ പെൻഷൻ, വികലാങ്ക പെൻഷൻ, 50 വയസ്സ് കഴിഞ്ഞവർക്ക് ഉള്ള അവിവാഹിത പെൻഷൻ, കർഷക തൊഴിലാളി പെൻഷൻ എന്നിവ ലഭിക്കുന്നവർ തീർച്ചയായും മാസ്റ്ററിങ് ചെയ്തിരിക്കണം.