മലയാളം ടൈപ്പ് ചെയ്യാൻ അറിയുന്നവർക്ക് ഡാറ്റ എൻട്രി ഓപ്പറേറ്റർ ജോലി നേടാൻ അവസരം ഡാറ്റാ എൻട്രി ജോലി ക്ഷീരകർഷക ക്ഷേമനിധിയുടെ ജില്ലയിലെ ഹെഡ് ഓഫീസിൽ ഡാറ്റ എൻട്രി ഓപ്പറേറ്ററായി ദിവസ വേതനാടിസ്ഥാനത്തിൽ പ്രവർത്തിക്കുന്നതിന് ജില്ലക്കാരായ ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.ഹയർസെക്കൻഡറി അല്ലെങ്കിൽ വി.എച്ച്.എസ്.ഇയും കമ്പ്യൂട്ടർ പരിജ്ഞാനവുമാണ് കുറഞ്ഞ യോഗ്യത. മലയാളം ടൈപ്പ്‌റൈറ്റിംഗ് അഭികാമ്യം. 18 വയസ് പൂർത്തിയായിരിക്കണം.ഉദ്യോഗാർഥികൾ വിശദമായ ബയോഡാറ്റ ഉൾപ്പെടെ വെള്ളപേപ്പറിൽ തയാറാക്കിയ അപേക്ഷയും തിരിച്ചറിയൽ രേഖ (ആധാർ), യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ഫെബ്രുവരി 3ന് വൈകിട്ട് 5നകം ക്ഷേമനിധിയുടെ തിരുവനന്തപുരം ഹെഡ് ഓഫീസിൽ ലഭിക്കത്തക്കവിധം തപാലിലോ നേരിട്ടോ സമർപ്പിക്കണം.അപേക്ഷകൾ ലഭ്യമാക്കേണ്ട വിലാസം ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ, കേരള ക്ഷീരകർഷക ക്ഷേമനിധി ബോർഡ്, കേരള ലൈവ്‌സ്‌റ്റോക്ക് ഡെവലപ്പ്‌മെന്റ് ബോർഡ് ബിൽഡിംഗ് (KLDB),(Ground Floor) ഗോകുലം, പട്ടം പാലസ്.പി.ഒ, തിരുവനന്തപുരം- 695004.
ഡിജിറ്റല്‍ സര്‍വെ ജോലികള്‍ പൂര്‍ത്തിയാക്കുന്നതിനായി കരാര്‍ അടിസ്ഥാനത്തില്‍ ഹെല്‍പര്‍മാരെ തെരഞ്ഞെടുക്കുന്നതിനായുള്ള അഭിമുഖം ഫെബ്രുവരി 1,2,4 തിയതികളിലായി കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. 2022 ഒക്ടോബര്‍ 30 ന് നടത്തിയ എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കപ്പെട്ടവര്‍ക്കാണ് അഭിമുഖം. രാവിലെ പത്ത് മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെയും ഉച്ചയ്ക്ക് രണ്ട് മുതല്‍ വൈകിട്ട് അഞ്ച് വരെയുമാണ് സമയം. ഉദ്യോഗാര്‍ഥികള്‍ക്ക് ഇന്റര്‍വ്യൂ കാര്‍ഡുകള്‍ തപാലായി അയച്ചിട്ടുണ്ട്. വിവരങ്ങള്‍ എന്റ ഭൂമി പോര്‍ട്ടലില്‍ (http://entebhoomi.kerala.gov.in) അപ്‌ലോഡ് ചെയ്തിട്ടുമുണ്ട്. കാര്‍ഡ് ലഭിച്ചിട്ടില്ലാത്തവര്‍ കളക്ട്രേറ്റിലെ ദക്ഷിണ മേഖലാ സര്‍വെ ജോയിന്റ് ഡയറക്ടറുടെ കാര്യാലയവുമായി ബന്ധപ്പെടണം. ഫോണ്‍: 04712731130