Thozhilvartha

അരിക്കൊമ്പൻ യാത്ര തിരിച്ചു , ഇനി കേരളത്തിൽ വരില്ല .

അരിക്കൊമ്പൻ യാത്ര തിരിച്ചു , ഇനി കേരളത്തിൽ വരില്ല .
അരികൊമ്പൻ എന്ന കാട്ടാനയെ അറിയാത്തവർ ആരും തന്നെ ഉണ്ടാകില്ല . അത്രയും ഓളമാണ് അവൻ സൃഷ്ടിച്ചത് . മലയാളികളുടെ കണ്ണിലുണ്ണി ആയ ഒരു കാട്ടാനയാണ് അരികൊമ്പൻ . അരികൊമ്പനെ പോലെ ഇത്രയും പ്രശസ്തി നേടിയ വേറൊരു കാട്ടാന ഇല്ലെന്നു തന്നെ പറയാം . ജനവാസ മേഖലയിൽ ഇറങ്ങി വീടുകളിലെ അരി മോഷ്ടിച്ച് കഴിക്കുന്ന പേരിലാണ് ഇവന് അരികൊമ്പൻ എന്ന പേര് കിട്ടിയത് . എന്നാൽ ഇടുക്കി ചിന്നക്കനാലിൽ ആക്രമണം നടത്തിയതിനാൽ അരികൊമ്പനെ പിടിച്ചു പെരിയാർ കടുവ സങ്കേതത്തിൽ തുറന്നു വിടുക ആയിരുന്നു .

 

 

എന്നാൽ അരികൊമ്പൻ തമിഴ്നാട്ടിലേക്ക് കടക്കുകയും കമ്പം എന്ന സ്ഥലത്ത് ആക്രമണം നടത്തുക ആയിരുന്നു . തുടർന്ന് അരികൊമ്പനെ തമിഴ്നാട് വനം വകുപ്പ് ഇപ്പോൾ മയക്കുവെടി വെച്ച് പിടികൂടിയിരിക്കുകയാണ് . പൂശാനംപെട്ടിക്കു സമീപത്തു വെച്ചാണ് അരികൊമ്പന് വെടിയേറ്റത് . അരികൊമ്പന്റെ ആരോഗ്യ സ്ഥിതി പരിശേധിച്ച ശേഷം അവനെ അവിടെ നിന്നും മറ്റൊരു കാട്ടിലേക്ക് മാറ്റുന്നതാണ് . ഇനി അരികൊമ്പൻ കേരളത്തിൽ വരുന്നതല്ല . കൂടുതൽ വിവരങ്ങൾ അറിയാൻ വീഡിയോ കാണാം . അതിനായി ലിങ്കിൽ കയറുക . https://youtu.be/Ol20e3YzprM

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top