Thozhilvartha

ഇന്ത്യന്‍ റെയില്‍വേയില്‍ 1036 ഒഴിവുകൾ

കേന്ദ്രസർക്കാരിന് കീഴിൽ ജോലി ആഗ്രഹിക്കുന്നുവോ? അവർക്കായിത സുവർണാവസരം .ഇന്ത്യന്‍ റെയില്‍വേയില്‍ നല്ല ശമ്പളത്തില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. റെയിൽവേ റിക്രൂട്ട്മെൻ്റ് ബോർഡുകൾ (RRBs) ഇപ്പോള്‍ Ministerial and Isolated Categories തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം പത്താം ക്ലാസ്സ്‌ , പ്ലസ്ടു , ഡിഗ്രി യോഗ്യത ഉള്ളവര്‍ക്ക് വിവിധ പോസ്റ്റുകളില്‍ ആയി മൊത്തം 1036 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. 

നല്ല ശമ്പളത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2025 ജനുവരി 7 മുതല്‍ 2025 ഫെബ്രുവരി 6 വരെ അപേക്ഷിക്കാം.

പ്രധാനപെട്ട തിയതികള്‍

അപേക്ഷ ആരംഭിക്കുന്ന തിയതി 2025 ജനുവരി 7.

അപേക്ഷ അയക്കേണ്ട അവസാന തിയതി 2025 ഫെബ്രുവരി 6

ഇന്ത്യന്‍ റെയില്‍വേയില്‍ നല്ല ശമ്പളത്തില്‍ ജോലി ആഗ്രഹിക്കുന്ന ആളുകള്‍ക്ക് ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തുക. ഈ ജോലിക്ക് അപേക്ഷിക്കാന്‍ വേണ്ട യോഗ്യത,ഒഴിവുകളുടെ എണ്ണം,വയസ്സ്, അപേക്ഷാ ഫീസ്‌ എന്നിവ താഴെ കൊടുക്കുന്നു. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കുക

അപേക്ഷിക്കാന്‍

റെയിൽവേ റിക്രൂട്ട്മെൻ്റ് ബോർഡുകൾ (RRBs) യുടെ 1036 ഒഴിവുകളിലേക്ക് ‌അപേക്ഷിക്കാന്‍ അപേക്ഷാ ഫീസ്‌ കൂടി ഉദ്യോഗാര്‍ഥികള്‍ നല്‍കണം.
അപേക്ഷാ ഫീസ്‌ അടക്കാത്ത അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല . ഉദ്യോഗാര്‍ഥികള്‍ക്ക് ഈ ഫീസ്‌ ഓണ്‍ലൈന്‍ വഴി നെറ്റ്ബാങ്ക്,ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ്‌ കാര്‍ഡ് എന്നിവ ഉപയോഗിച്ച് പണം അടക്കാം. അപേക്ഷാ ഫീസ്‌ അടക്കാത്ത അപേക്ഷകള്‍ യാതൊരു മുന്നറിയിപ്പും കൂടാതെ നിരസിക്കുന്നതാണ്. ഒരിക്കല്‍ അടച്ച ഫീസ്‌ തിരികെ ലഭിക്കുനതല്ല കൂടാതെ അപേക്ഷാ ഫീസിന് പുറമേ വരുന്ന ബാങ്ക് ചാര്‍ജുകള്‍ ഉദ്യോഗാര്‍ത്ഥികള്‍ വഹിക്കേണ്ടതാണ്. അപേക്ഷാ ഫീസ്‌ അടക്കുന്നതിനു മുമ്പ് PDF Notification വായിക്കുക, കാരണം പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്കും, വനിതകള്‍ക്കും ഫീസ്‌ ഇളവുകള്‍ നല്‍കാറുണ്ട്. നിങ്ങള്‍ അതിനു അര്‍ഹാരാണോ എന്ന് നോക്കിയതിനു ശേഷം അപേക്ഷിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top