Thozhilvartha

സപ്ലൈക്കോയില്‍ ഡാറ്റാ എൻട്രി ജോലി നേടാൻ അവസരം.

Civil Supplies Kerala Recruitment 2023 കേരള സര്‍ക്കാരിനു കീഴില്‍ സപ്ലൈക്കോയില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. Civil Supplies Department, Kerala ഇപ്പോള്‍ Data Entry Operator തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം പ്ലസ്ടുവും,ടൈപ്പിംഗ്‌ അറിയുന്നവര്‍ക്ക് Data Entry Operator പോസ്റ്റിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് താപാല്‍ വഴി അപേക്ഷിക്കാം. PSC പരീക്ഷ ഇല്ലാതെ കേരള സര്‍ക്കാര്‍ സ്ഥാപനത്തില്‍ ‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് താപാല്‍ വഴി 2023 ഫെബ്രുവരി 2 മുതല്‍ 2023 ഫെബ്രുവരി 13 വരെ അപേക്ഷിക്കാം.പ്ലസ് ടു/പിഡിസി അല്ലെങ്കിൽ തത്തുല്യ യോഗ്യത.
ഇംഗ്ലീഷിലും മലയാളത്തിലും ടൈപ്പ് റൈറ്റിംഗിൽ ലോവർ ഗ്രേഡ് സർട്ടിഫിക്കറ്റ് (കെജിടിഇ അല്ലെങ്കിൽ തത്തുല്യം,കമ്പ്യൂട്ടർ വേഡ് പ്രോസസ്സിംഗ് അല്ലെങ്കിൽ അതിന് തുല്യമായത്,ഉദ്യോഗാർത്ഥികൾക്ക് MS ഓഫീസിൽ, പ്രത്യേകിച്ച് Exel ഫോർമാറ്റുകളിൽ അറിവുണ്ടായിരിക്കണം.Civil Supplies Department, Kerala വിവിധ Data Entry Operator ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് താപാല്‍ വഴി അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷാ ഫോര്‍മാറ്റ്‌ താഴെ കൊടുത്ത ലിങ്കില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്തു എടുത്ത്, അത് പൂരിപ്പിച്ചു താഴെ കൊടുത്ത അഡ്രസ്സിലേക്ക് അയക്കണം.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top