Thozhilvartha

Latest Job Vacancy in Tourism Department Kerala

Latest Job Vacancy in Tourism Department Kerala:- ടൂറിസം വകുപ്പിന്റെ കീഴിലുള്ള എക്കോ ലോഡ്ജ് ഇടുക്കി പീരുമേട് എന്നിവടങ്ങളിലേക്ക് താഴെ കൊടുത്തിരിക്കുന്ന തസ്തികളിലേക്ക് കരാർ അടിസ്ഥാനത്തിൽ പരമാവധി ഒരു വർഷം കാലയളവിലേക്ക് താൽകാലികാടിസ്ഥാനത്തിൽ നിയമിക്കുന്നതിനു യോഗ്യരായ അപേക്ഷകാരിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു. ഹൗസ് കീപ്പിംഗ് സ്റ്റാഫ് കിച്ചൻ മേട്ടി തുടങ്ങിയവകളിലേക്കാണ് വേക്കൻസി വന്നിരിക്കുന്നത് , ഹൗസ് കീപ്പിങ് സ്റ്റാഫ് SSLC അല്ലെങ്കിൽ തത്തുല്യ യോഗ്യത. കേരള സർക്കാരിന്റെ ഫുഡ് ക്രാഫ്റ്റ് ഇന്സ്റ്റിറ്റ്യൂട്ടിൽ നിന്നും ഹോട്ടൽ അക്കൊമൊഡേഷൻ ഓപ്പറേഷനിൽ ക്രാഫ്റ്റ് സർട്ടിഫിക്കറ്റ് കോഴ്സ് പാസായിരിക്കണം അല്ലെങ്കിൽ കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ കീഴിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റ് & കാറ്ററിംഗ് ടെക്നോളജിയിൽ നിന്നും ഹോട്ടൽ അക്കൊമൊഡേഷൻ ഓപ്പറേഷനിൽ ഡിപ്ലോമയോ പി.ജി ഡിപ്ലോമയോ വിജയിച്ചിരിക്കണം.2 സ്റ്റാർ ക്ലാസിഫിക്കേഷനോ അതിനു മുകളിലുള്ളതോ ആയ ഹോട്ടലുകളിൽ ഹൗസ് കീപ്പിങ്ങിൽ 6 മാസത്തെ പ്രവൃത്തി പരിചയം.

കിച്ചൻമേട്ടി തസ്തികയിലേക്ക് SSLC അല്ലെങ്കിൽ തത്തുല്യ യോഗ്യത . കേരള സർക്കാരിന്റെ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ഒരു വർഷത്തെ ഫുഡ് പ്രൊഡക്ഷൻ ക്രാഫ്റ്റ് സർട്ടിഫിക്കറ്റ് III). 2 സ്റ്റാർ ക്ലാസിഫിക്കേഷനോ അതിനു മുകളിലുള്ളതോ ആയ ഹോട്ടലുകളിൽ കുക്ക് അസിസ്റ്റന്റ് കുക്ക് ആയി കുറഞ്ഞത് 1 വർഷത്തെ പ്രവൃത്തി പരിചയം. മേൽ പറഞ്ഞ തസ്തികയിലേക്ക് 18 – 35 വയസിനും ഇടയിലുള്ള ഉദ്യോഗർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കാം. സംവരണ വിഭാഗങ്ങൾക്ക് ചട്ടപ്രകാരമുള്ള വയസിളവ് അനുവദനീയമാണ്.ഉദ്യോഗർത്ഥികളെ തിരഞ്ഞെടുക്കുന്നത് യോഗ്യതയുടെ അടിസ്ഥാനത്തിൽ എഴുത്ത് പരീക്ഷ സ്കിൽ ടെസ്റ്റ് / ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിൽ മാത്രമായിരിക്കും .
തിരഞ്ഞെടുക്കുന്ന ജീവനക്കാർക്ക് ദിവസവേതനാടിസ്ഥാനത്തിൽ അതാത് സമയത്തെ സർക്കാർ ഉത്തരവിൻ പ്രകാരം ക്ലാസ് IV ജീവനക്കാർക്ക് നൽകുന്ന തുക വേതനമായി ലഭിക്കും. നിലവിൽ പ്രതിദിന വേതനം – 660 ലഭിക്കുന്നതായിരിക്കും , അപേക്ഷാഫോം ഡൗൺലോഡ് ചെയ്ത് ബന്ധപ്പെട്ട രേഖകൾ സഹിതം 2023 മാർച്ച് 17 വൈകുന്നേരം 4 മണിക്ക് മുമ്പായി ഈ പറയുന്ന മേൽവിലാസത്തിൽ അയയ്ക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top