കുടുംബശ്രീ മൈക്രോ എന്റര്‍പ്രൈസ് കണ്‍സള്‍ട്ടന്റ് നിയമനം

0
9

കുടുംബശ്രീ മൈക്രോ എന്റർപ്രൈസ് കൺസൾട്ടന്റ് നിയമനം നടത്തുന്നു കേരളത്തിലുടനീളം ജോലി നേടാനുള്ള അവസരം വന്നിരിക്കുന്നു ,ദേശീയ ഗ്രാമീണ ഉപജീവന മിഷൻ കുടുംബശ്രീ മുഖേന ചിറ്റൂർ ബ്ലോക്കിൽ നടപ്പാക്കുന്ന എസ്.വി.ഇ.പി സംരംഭകത്വ വികസന പദ്ധതിയിലേക്ക് മൈക്രോ സംരംഭ കൺസൾട്ടന്റുമാരെ നിയമിക്കുന്നു.ചിറ്റൂർ ബ്ലോക്ക് പരിധിയിൽ സ്ഥിരതാമസക്കാരായ പ്ലസ് ടു യോഗ്യതയുള്ള കുടുംബശ്രീ, കുടുംബശ്രീ കുടുംബാംഗം, ഓക്സിലറി ഗ്രൂപ്പ് അംഗങ്ങൾക്ക് അപേക്ഷിക്കാം. പ്രായം 25 നും 45 നും മധ്യേ. കമ്പ്യൂട്ടർ പരിജ്ഞാനം, കണക്കുകൾ കൈകാര്യം ചെയ്യുന്നതിനുള്ള മികവ് എന്നിവ അഭികാമ്യം. താത്പര്യമുള്ളവർ അപേക്ഷയും ബയോഡാറ്റയും സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളുമായി അതത് കുടുംബശ്രീ സി.ഡി.എസ് ഓഫീസിൽ നൽകണമെന്ന് കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ അറിയിച്ചു. ഫോൺ: 0491-2505627.

തൃക്കാക്കര മോഡൽ എഞ്ചിനീയറിംഗ് കോളേജിൽ ഡെമോൺസ്‌ട്രേറ്റർ കമ്പ്യൂട്ടർ തസ്തികയിലേയ്ക്ക് താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. മാർച്ച് 27-ന് മോഡൽ എഞ്ചിനിയറിംഗ് കോളേജിൽ രാവിലെ 10.30 ന് യോഗ്യതാ സർട്ടിഫിക്കറ്റുമായി (അസലും, പകർപ്പും) അപേക്ഷകർ നേരിട്ട് ഹാജരാകണം.കമ്പ്യൂട്ടർ ട്രേഡിലുളള മൂന്ന് വർഷ ഡിപ്ലോമ കോഴ്‌സാണ് അപേക്ഷിക്കാനുള്ള അടിസ്ഥാന യോഗ്യത. വിശദവിവരങ്ങൾ കോളേജ് വെബ്‌സൈറ്റിൽ ലഭ്യമാണ് (www.mec.ac.in).

ഫിഷറീസ് വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഏജൻസി ഫോർ ഡെവലപ്പ്‌മെന്റ് ഓഫ് അക്വാകൾച്ചർ ,‘Development of Vannamei shrimp farming’ പദ്ധതി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നടപ്പിലാക്കുന്നതിനായി 4 പ്രോജക്ട് കോർഡിനേറ്റർമാരെ ഒരു വർഷ കാലയളവിൽ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു.ICAR അംഗീകൃത സർവകലാശാലയിൽ നിന്നുള്ള BFSc ഡിഗ്രിയോ അക്വാകൾച്ചർ വിഷയത്തിലെ ബിരുദാനന്തര ബിരുദമോ നേടിയവരും ചെമ്മീൻ കൃഷിയിൽ കുറഞ്ഞത് 3 വർഷത്തെ പ്രവൃത്തി പരിചയവുമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം യാത്ര ചെലവ് ഉൾപ്പെടെയുളള പ്രതിഫലമായി 40,000 രൂപ നൽക്കുന്നത് ആണ് ,
അപേക്ഷ സ്വയം സാക്ഷ്യപ്പെടുത്തിയ യോഗ്യത സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം ഓൺലൈൻ ആയോ തപാൽമാർഗ്ഗമോ നേരിട്ടോ ADAK ഹെഡ് ഓഫീസിൽ മാർച്ച് 29 നകം ലഭ്യമാക്കണം. അപേക്ഷകൾ അയക്കേണ്ട മേൽവിലാസം ഏജൻസി ഫോർ ഡെവലപ്പ്മെന്റ് ഓഫ് അഗ്രികൾച്ചർ കേരള (എഡിഎകെ), ടിസി 29/3126, റീജ, മിൻജിൻ റോഡ്, വഴുതക്കാട്, തിരുവനന്തപുരം-695014. ഫോൺ: 0471 2322410. ഇ-മെയിൽ: adaktvm@gmail.com. എന്നി അഡ്രസ്സിൽ നേരിട്ട് അപേക്ഷകൾ നൽകാൻ കഴിയും ,

 

 

Leave a Reply