കേരള ഹൈക്കോടതിയിൽ അഞ്ചാം ക്ലാസ് യോഗ്യതയിൽ പാർട്ട് ടൈം സ്വീപ്പർ ആവാൻ അവസരം വന്നിരിക്കുന്നു അഞ്ചാം ക്ലാസ് പാസായിരിക്കണം. എസ്.എസ്. എൽ.സിയോ തത്തുല്യ യോഗ്യതയോ ഉണ്ടാവാൻ പാടില്ല.പ്രതിമാസം ശമ്പളം 13,000-21,080 രൂപ.
പ്രായമുൾപ്പെടെ വിശദമായ വിവരങ്ങൾക്ക് www.hckrecruitment.nic.in എന്ന വെബ്സൈറ്റിൽ ലഭിക്കും. 5 അപേക്ഷ ഓൺലൈനായി സമർപ്പിക്കണം. അപേക്ഷ സ്വീകരിക്കു ന്ന അവസാന തീയതി: മേയ് 24 യോഗ്യത.ഭിന്നശേഷിക്കാർക്കുള്ള പ്രത്യേക നിയമനമാണ്.
പ്രോജക്ട് അസിസ്റ്റന്റ് ഒഴിവിലേക്ക് അപേക്ഷകൾ സ്വീകരിക്കുന്നു ,കേരള വനഗവേഷണ സ്ഥാപനത്തിൽ മൂന്ന് വർഷം കാലാവധിയുള്ള ഒരു സമയബന്ധിത ഗവേഷണ പദ്ധതിയായ ‘മെയിന്റനൻസ് ആൻഡ് അപ്സ്കേലിംഗ് ഓഫ് വിട്രോ പ്ലാന്റ്ലറ്റ് പ്രൊഡക്ഷൻ ഫെസിലിറ്റി അറ്റ് കുഴൂരിൽ രണ്ട് പ്രോജക്ട് അസിസ്റ്റന്റിന്റെ താത്കാലിക ഒഴിവുണ്ട്. മെയ് എട്ടിന് രാവിലെ 10 മണിക്ക് കേരള വനഗവേഷണ സ്ഥാപനത്തിന്റെ തൃശ്ശൂർ പീച്ചിയിലുള്ള ഓഫീസിൽ വെച്ച് ഇന്റർവ്യൂ നടത്തും. വിശദവിവരങ്ങൾ കേരള വന ഗവേഷണ സ്ഥാപനത്തിന്റെ വെബ്സൈറ്റിൽ (www.kfri.res.in).
കേരള വന ഗവേഷണ സ്ഥാപനത്തിൽ ഒഴിവു വന്നിരിക്കണുന്നു , കേരള വന ഗവേഷണ സ്ഥാപനത്തിൽ ഒരു വർഷം വരെ കാലാവധിയുള്ള സമയ ബന്ധിത ഗവേഷണ പദ്ധതിയായ ‘റീജിയണൽ കം ഫെസിലിറ്റേഷൻ സെന്റർ ഫോർ സസ്റ്റയിനബിൾ ഡെവലപ്മെന്റ് ഓഫ് മെഡിസിനൽ പ്ലാന്റ്സി’ൽ ഡെപ്യൂട്ടി ഡയറക്ടറുടെ ഒരു താത്കാലിക ഒഴിവുണ്ട്. മെയ് രണ്ടിന് രാവിലെ 10ന് കേരള വനഗവേഷണ സ്ഥാപനത്തിന്റെ തൃശ്ശൂർ പീച്ചിയിലുള്ള ഓഫീസിൽ ഇന്റർവ്യൂ നടത്തും. വിശദവിവരങ്ങൾക്ക് കേരള വന ഗവേഷണ സ്ഥാപനത്തിന്റെ വെബ്സൈറ്റ് സന്ദർശിക്കണം
ഓവർസിയർ തസ്തികയിലേക്ക് അപേക്ഷിക്കാം ജില്ല നിർമ്മിതി കേന്ദ്രത്തിൽ ഓവർസിയർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഐ.ടി.ഐ (ഡ്രാഫ്റ്റ്സ്മാൻ സിവിൽ) പാസ്സായിട്ടുള്ളവരും ഏതെങ്കിലും സ്ഥാപങ്ങളിൽ കുറഞ്ഞത് രണ്ടു വർഷത്തെ പ്രവർത്തി പരിചയവും കമ്പ്യൂട്ടർ പരിജ്ഞാനവുമാണ് യോഗ്യത. പ്രായം 35 വയസ്സിനു താഴെ.അപേക്ഷകൾ വിശദമായ ബയോഡേറ്റ സഹിതം പ്രൊജക്റ്റ് മാനേജർ, ജില്ലാ നിർമ്മിത കേന്ദ്രം, ബസാർ പി.ഒ. ആലപ്പുഴ എന്ന വിലാസത്തിലോ nirmithialp@gmail.com എന്ന ഇ-മെയിൽ വിലാസത്തിലോ നൽകണം.
ഫോൺ: 0477 – 2962401.