Thozhilvartha

കുടുംബശ്രീയിൽ ഉൾപ്പെടെ വിവിധ സ്ഥാപനങ്ങളിൽ ജോലി ഒഴിവുകൾ.

കുടുംബശ്രീയിൽ ഉൾപ്പെടെ വിവിധ സർക്കാർ സ്ഥാപനങ്ങളിൽ ജോലി
കുടുംബശ്രീ കമ്യൂണിറ്റി കൗൺസിലിംഗ് എജ്യൂക്കേറ്റേഴ്സ് നിയമനം നടത്തുന്നു , കാസർകോട് കുടുംബശ്രീ കമ്മ്യൂണിറ്റി കൗസിലിംഗ് എജ്യുക്കേറ്റേർസിനെ ഓണറേറിയം അടിസ്ഥാനത്തിൽ നിയമിക്കുന്നു. യോഗ്യത ബിരുദാനന്തര ബിരുദം/ സോഷ്യൽ വർക്കിൽ ബിരുദാനന്തര ബിരുദം. അപേക്ഷകർ കുടുംബശ്രീ അംഗമായിരിക്കണം. ഓക്സിലറി ഗ്രൂപ്പ് അംഗങ്ങൾക്ക് മുൻഗണന. മഞ്ചേശ്വരം ബ്ലോക്ക് പരിധിയിൽ താമസിക്കുന്ന കന്നഡ/മലയാളം ഭാഷയിൽ പ്രാവീണ്യമുളളവർക്കാണ് അവസരം.
അഭിമുഖം ജൂൺ 15ന് രാവിലെ 10.30ന് സിവിൽ സ്റ്റേഷനിലെ കുടുംബശ്രീ ജില്ലാമിഷൻ ഓഫീസിൽ.

കുടുംബശ്രീ കമ്യൂണിറ്റി കൗൺസിലിംഗ് എജ്യൂക്കേറ്റേഴ്സ് നിയമനം നടത്തുന്നു , കാസർകോട് കുടുംബശ്രീ കമ്മ്യൂണിറ്റി കൗസിലിംഗ് എജ്യുക്കേറ്റേർസിനെ ഓണറേറിയം : അടിസ്ഥാനത്തിൽ നിയമിക്കുന്നു. യോഗ്യത ബിരുദാനന്തര ബിരുദം/ സോഷ്യൽ വർക്കിൽ ബിരുദാനന്തര ബിരുദം. അപേക്ഷകർ കുടുംബശ്രീ അംഗമായിരിക്കണം. ഓക്സിലറി ഗ്രൂപ്പ് അംഗങ്ങൾക്ക് മുൻഗണന. മഞ്ചേശ്വരം ബ്ലോക്ക് പരിധിയിൽ താമസിക്കുന്ന കന്നഡ/മലയാളം ഭാഷയിൽ പ്രാവീണ്യമുളളവർക്കാണ് അവസരം.
അഭിമുഖം ജൂൺ 15ന് രാവിലെ 10.30ന് സിവിൽ സ്റ്റേഷനിലെ കുടുംബശ്രീ ജില്ലാമിഷൻ ഓഫീസിൽ.

ബാർട്ടൺ ഹിൽ സർക്കാർ എൻജിനീയറിങ് കോളജിലെ പി.ടി.എ, സി.സി.ഇ വിഭാഗങ്ങളിൽ ക്ലർക്ക് കം അക്കൗണ്ടന്റ്, ഓഫീസ് അറ്റൻഡന്റ്, സ്വീപ്പർ കം സാനിട്ടറി വർക്കർ, വാച്ച്മാൻ താത്കാലിക തസ്തികകളിൽ ദിവസ വേതന അടിസ്ഥാനത്തിൽ ഒഴിവുണ്ട്.
ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളുമായി 19ന് രാവിലെ 10 മണിക്ക് ഇന്റർവ്യൂവിന് കോളജിലെത്തണം. ഫോൺ: 0471 2300484.

പാഠ്യപദ്ധതി പരിഷ്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലുളള സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി എസ്.സി.ഇ.ആർ.ടി യിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർമാരെ താൽക്കാലിക അടിസ്ഥാനത്തിൽ നിയമിക്കുന്നു. യോഗ്യത: പ്ല, മലയാളത്തിലും ഇൻസ്ക്രിപ്റ്റ് ഇംഗ്ലീഷിലും ടൈപ്പിംഗ് വേഗത, ഇൻ ഡിസൈൻ സോഫ്റ്റ്വെയറിൽ പ്രവീണ്യം എന്നിവ വേണം. അപേക്ഷകൾ ബയോഡാറ്റ, പ്രവൃത്തിപരിചയം എന്നിവ സംബന്ധിച്ച രേഖകൾ സഹിതം ജൂൺ 17 നു മുൻപായി ഡയറക്ടർ, എസ്.സി.ഇ.ആർ.ടി., വിദ്യാഭവൻ, പൂജപ്പുര, തിരുവനന്തപുരം 12 എന്ന വിലാസത്തിൽ അയക്കണം. അഭിമുഖം, പ്രായോഗിക പരീക്ഷ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തെരെഞ്ഞെടുപ്പ്.

 

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top