Thozhilvartha

കുടുംബശ്രീ വിവിധ ജില്ലാ മിഷനുകളിൽ ജോലി ഒഴിവുകൾ

സംസ്ഥാന ദാരിദ്ര്യ നിർമ്മാർജ്ജന മിഷന്റെ (കുടുംബശ്രീ) വിവിധ ജില്ലാ മിഷനുകളിൽ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ, അസി.ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ, ഓഫീസ് സെക്രട്ടേറിയൽ സ്റ്റാഫ് തസ്തികകളിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കുന്നതിന് കേന്ദ്ര-സംസ്ഥാന സർക്കാർ/ അർദ്ധസർക്കാർ ജീവനക്കാരിൽ നിന്ന് അപേക്ഷകൾ ക്ഷണിച്ചു.യോഗ്യതയുള്ള ജീവനക്കാർ ചട്ടപ്രകാരം അവരുടെ മാതൃവകുപ്പിൽ നിന്നുള്ള എൻ.ഒ.സി സഹിതം അപേക്ഷിക്കണം. ജീവനക്കാർ പ്രോഫോർമ പൂരിപ്പിച്ച് നൽകുമ്പോൾ നിർബന്ധമായും ഫോൺ നമ്പരും ഇ-മെയിൽ ഐ.ഡി.യും ഉൾക്കൊള്ളിക്കണം.കംപ്യൂട്ടറിൽ പ്രായോഗിക പരിജ്ഞാനം ഉണ്ടായിരിക്കണം. ഇംഗ്ലീഷിൽ അവതരണം നടത്താനും, മികച്ച ഡ്രാഫ്റ്റിംഗ് നടത്താനുമുള്ള കഴിവ് ഉണ്ടായിരിക്കണം. അപേക്ഷകൻ 2023 ജനുവരി 1 ന് 50 വയസിന് താഴെയുള്ളവരായിരിക്കണം. അസി.ജില്ലാ മിഷൻ കോ-ഓർഡിനേറ്ററുടെ 28 ഒഴിവുകളാണുള്ളത്.

 

ശമ്പള സ്‌കെയിൽ: 37400-79000 (അംഗീകൃത ശമ്പള സ്‌കെയിലിന് മുകളിലുള്ള ജീവനക്കാർ അപേക്ഷിക്കേണ്ടതില്ല).
അംഗീകൃത യൂണിവേഴ്‌സിറ്റിയിൽ നിന്നുള്ള ബിരുദം, മൈക്രോസോഫ്റ്റ് വേഡ്, എക്‌സൽ, പവർപോയിന്റ് തുടങ്ങിയവയിൽ പരിജ്ഞാനം ഉണ്ടായിരിക്കണം. ഇംഗ്ലീഷ്/ മലയാളം ടൈപ്പ് ചെയ്യുന്നതിന് അറിവുണ്ടാകണം. ക്ലറിക്കൽ ജോലിയിൽ രണ്ട് വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടാകണം. അപേക്ഷകർ 01/01/2023 ന് 50 വയസ്സിന് താഴെയുള്ളവരായിരിക്കണം.അപേക്ഷകൾ അയയ്‌ക്കേണ്ട വിലാസം : എക്‌സിക്യൂട്ടീവ് ഡയറക്ടർ, കുടുംബശ്രീ, ട്രിഡ ബിൽഡിംഗ്, ചാലക്കുഴി ലെയിൻ, മെഡിക്കൽ കോളേജ്, തിരുവനന്തപുരം – 695 011. ഇ-മെയിൽ: kudumbashree1@gmail.com. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഫെബ്രുവരി 25 വൈകുന്നേരം 5 മണി വരെ അപേക്ഷ സമർപ്പിക്കാം

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top