Thozhilvartha

പരീക്ഷ ഇല്ലാതെ കേരള സർക്കാർ താത്കാലിക ജോലി ഒഴിവുകൾ – kerala job vacancy

കേരള സർക്കാർ സ്ഥാപനങ്ങളിലെ വന്നിട്ടുള്ള നിരവധി ജോലി ഒഴിവുകൾ വിവിധ ജില്ലകളിൽ ആയി ജോലി നേടാവുന്ന അവസരങ്ങൾ, വന്നിരിക്കുന്നു കേരളത്തിൽ ജോലി അനേഷിക്കുന്നവർ അപേക്ഷിക്കുക കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത ,കൂടുതൽ ശമ്പളത്തിൽ ജോലികൾ ഒഴിവുകൾ ആണ് വന്നിരിക്കുന്നത് , ഇപ്പോൾ അപേക്ഷിക്കാവുന്നത് ആണ്. kerala job vacancy

ആലപ്പുഴ ജില്ലയിലെ അർദ്ധസർക്കാർ സ്ഥാപനത്തിലേക്ക് കമ്പനി സെക്രട്ടറി തസ്തികയിൽ ജനറൽ വിഭാഗത്തിൽ ഒരു താൽക്കാലിക ഒഴിവുണ്ട്. യോഗ്യത: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യയിൽ അംഗത്വം, ഐ.സി.എം.എ-യിൽ ഇന്റർമീഡിയറ്റ്/ഫൈനൽ ലെവൽ. രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും വേണം. ശമ്പളം 60,000 പ്രായപരിധി 2022 ജനുവരി 1 ന് 41 വയസ് കഴിയാൻ പാടില്ല.ഉദ്യോഗാർഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി ഫെബ്രുവരി 9 നകം ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ നേരിട്ട് ഹാജരാകണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള എൻ.ഒ.സി ഹാജരാക്കണം

കൊല്ലം ജില്ലയിലെ അർദ്ധസർക്കാർ സ്ഥാപനത്തിൽ അസിസ്റ്റന്റ് മാനേജർ (മൈൻസ്) തസ്തികയിൽ ജനറൽ വിഭാഗത്തിൽ സംവരണം ചെയ്തിരിക്കുന്ന ഒരു താൽക്കാലിക ഒഴിവുണ്ട്. യോഗ്യത: ഡിഗ്രി/ ഡിപ്ലോമ ഇൻ മൈനിംഗ്/ സിവിൽ/ മെക്കാനിക്കൽ/ ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ ഫസ്റ്റ് ക്ലാസ് അല്ലെങ്കിൽ സെക്കൻഡ് ക്ലാസ്. മൈൻസ് മാനേജർ സർട്ടിഫിക്കറ്റ് (മെറ്റലിഫെറസ് മൈൻസ്) ശമ്പള സ്‌കെയിൽ പ്രതിമാസം 25,000 രൂപ. പ്രായപരിധി 2023 ജനുവരി 1 ന് 41 വയസ് കവിയാൻ പാടില്ല. ഉദ്യോഗാർഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി ഫെബ്രുവരി 7 നകം ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ നേരിട്ട് ഹാജരാകണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള എൻ.ഒ.സി ഹാജരാക്കണം.

സംസ്ഥാന ഫാർമസി കൗൺസിലിൽ ഒഴിവുവന്ന സ്ഥിരം രജിസ്ട്രാർ തസ്തികയിലേക്ക് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോമിന്റെ വില 500 രൂപ. പൂരിപ്പിച്ച അപേക്ഷ ഫോം ഫെബ്രുവരി 19 വൈകിട്ട് 5 മണിക്ക് മുൻപ് കൗൺസിൽ ഓഫീസിൽ ലഭിക്കണം. യോഗ്യത സംബന്ധിച്ച വിവരങ്ങൾ: www.kspconline.in ൽ ഉണ്ട്.
ഫോൺ: 9961373770.

നെടുമങ്ങാട് സർക്കാർ പോളിടെക്നിക് കോളജിൽ ഒഴിവുള്ള മാത്തമാറ്റിക്സ് ലക്ചറർ തസ്തികയിലേക്ക് നിയമനത്തിന് ഫെബ്രുവരി 6ന് രാവിലെ 11ന് കോളജിൽ കൂടിക്കാഴ്ച നടത്തും.
യോഗ്യത: എം.എസ്.സിയും നെറ്റും/എം.എസ്.സിയും എം.ഫില്ലും/എം.എസ്.സിയും എം.എഡും/എം.എസ്.സിയും ബി.എഡും. ഉയർന്ന യോഗ്യതയും പ്രവൃത്തിപരിചയവുമുള്ളവർക്ക് മുൻഗണനയുണ്ട്. ഉദ്യോഗാർഥികൾ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ, ബയോഡാറ്റാ എന്നിവ സഹിതം നേരിൽ ഹാജരാകണം.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top