Thozhilvartha

മെഗാ തൊഴിൽ മേള വഴി വിവിധ ജില്ലകളിൽ ജോലി നേടാം

മെഗാ ജോബ് ഫെസ്റ്റ് വഴി കേരളത്തിൽ വിവിധ ജില്ലകളിൽ ജോലി നേടാൻ അവസരം, പത്താം ക്ലാസ്സ്‌ മുതൽ യോഗ്യതയിൽ ജോലി നേടാം.ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ എംബ്ലോബിലിറ്റി സെന്റർ ആഭിമുഖ്യത്തിലും അവസരം.
ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ എംബ്ലോബിലിറ്റി സെന്റർ, മണ്ണാർക്കാട് എം.ഇ.എസ് കല്ലടി കോളേജും സംയുക്തമായി ഫെബ്രുവരി 21 ന് ലക്ഷ്യ മെഗാ ജോബ് ഫെസ്റ്റ് സംഘടിപ്പിക്കുന്നു.മേളയിൽ 25 ഓളം പ്രമുഖ സ്വകാര്യ കമ്പനികൾ പങ്കെടുക്കും. ബാങ്കിംഗ്, ഐ.ടി അക്കൗണ്ടിംഗ്, ഓഫീസ് അഡ്മിനിസ്‌ട്രേഷൻ, സെയിൽസ് ആൻഡ് മാർക്കറ്റിംഗ് ഫിനാൻസ് ആൻഡ് ഇൻഷൂറൻസ് തസ്തികകളിലാണ് ഒഴിവുകൾ.എസ്.എസ്.എൽ.സി, പ്ലസ്ടു, ഐ.ടി.ഐ, ഡിപ്ലോമ, ഡിഗ്രി, പി.ജി യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം. താത്പര്യമുള്ളവർ ബയോഡാറ്റ, സർട്ടിഫിക്കറ്റ് എന്നിവയുമായി ഫെബ്രുവരി 21 ന് രാവിലെ ഒൻപതിന് എം.ഇ.എസ് കല്ലടി കോളേജിൽ എത്തണമെന്ന് എംപ്ലോയ്‌മെന്റ് ഓഫീസർ അറിയിച്ചു.ഫോൺ -04912505435, 8848641283

കണ്ണൂർ ഗവ. ഐ ടി ഐ യിൽ ഫെബ്രുവരി 13ന് പ്രധാനമന്ത്രി നാഷണൽ അപ്രന്റീസ്ഷിപ് മേള സംഘടിപ്പിക്കുന്നു. മേളയിൽ ഐ ടി ഐ ട്രേഡ് അപ്രന്റീസുകളെ തെരഞ്ഞെടുക്കാൻ അവസരമുണ്ട്. താൽപര്യമുള്ള സ്ഥാപനങ്ങൾ കണ്ണൂർ ആർ ഐ സെന്ററുമായി ബന്ധപെടുക. ഫോൺ: 0497 2704588.ഇമെയിൽ: ricentrekannur@gmail.com

കൊല്ലം എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ 2023 ഫെബ്രുവരി 15 തീയതി 3 കമ്പനികളിൽ വന്നിട്ടുള്ള ഒഴിവുകളിലേക്ക് ഇന്റർവ്യൂ നടത്തുന്നു. താത്പര്യമുള്ള ഉദ്യോഗാർഥികൾ അന്നേദിവസം 10 മണിക്ക് കൊല്ലം എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിൽ പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെൻററിൽ എത്തിച്ചേരേണ്ടതാണ്Trainee Engineer
Mis Executive ,Alarm Executive ,Marketing എക്സിക്യൂട്ടീവ് ,CRM ,Accounts Manager ,Supervisor ,CRE ,Cashier ,HR Assistant ,Front Office
എന്നിങ്ങനെ ഉള്ള ഒഴിവുകൾ ആണ് വന്നിരിക്കുന്നത് കൂടുതൽ അറിയാൻ നേരിട്ട് ബന്ധപെടുക ,

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top