Thozhilvartha

കാര്‍ഷിക സെന്‍സസ്, സെന്‍സസ് എടുക്കുന്നതിനു ഉദ്യോഗാർത്ഥികളെ നിയമിക്കുന്നു

കാർഷിക സെൻസസ്, സെൻസസ് എടുക്കുന്നതിനു ഉദ്യോഗാർത്ഥികളെ നിയമിക്കുന്നു ,ആലപ്പുഴ ജില്ലയിലുൾ രാജ്യവ്യാപകമായി അഞ്ചു വർഷത്തിലൊരിക്കൽ നടത്തുന്ന കാർഷിക സെൻസസിന്റെ ജില്ലയിലെ വിവരശേഖരണത്തിന് ഉദ്യോഗാർത്ഥികളെ തേടുന്നു. ഒന്നാംഘട്ട വിവരശേഖരണത്തിനായി ചേർത്തല, അമ്പലപ്പുഴ, കുട്ടനാട്, ചെങ്ങന്നൂർ, മാവേലിക്കര, കാർത്തികപ്പളളി താലൂക്കുകളിൽ എന്യൂമറേറ്ററെ ആവശ്യമൂണ്ട്.
ഹയർ സെക്കന്ററി /തത്തുല്യ യോഗ്യതയുള്ള, സ്മാർട്ട് ഫോൺ സ്വന്തമായിട്ടുള്ളവരും അത് ഉപയോഗിക്കുന്നതിൽ പ്രായോഗിക പരിജ്ഞാനവുമുള്ളവർക്കാണ് അവസരം. തദ്ദേശ സ്വയംഭരണ വാർഡുകൾ അടിസ്ഥാനമാക്കി മൊബൈൽ ആപ്ലിക്കേഷൻ സോഫ്റ്റ്വെയർ ഉപയോഗിച്ച് 11-മത് കാർഷിക സെൻസസിന്റെ ഒന്നാംഘട്ട വിവരശേഖരണമാണ് നടക്കുന്നത്.ഒരു വാർഡിന് 3600 രൂപയാണ് പ്രതിഫലം. താൽപ്പര്യമുളളവർ ഫെബ്രുവരി 13-ന് രാവിലെ 11 മണിക്ക് ആധാർ കാർഡ്, എസ്.എസ്.എൽ.സി ബുക്ക്, പ്രീഡിഗ്രി/പ്ലസ് ടു സർട്ടിഫിക്കറ്റ് പാസ് പോർട്ട് സൈസ് കളർഫോട്ടോ എന്നിവ സഹിതം അതത് താലൂക്ക് സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസുകളിൽ ഹാജരാകണം.

കണിയാപുരത്ത് പ്രവർത്തിക്കുന്ന അക്ഷയകേന്ദ്രത്തിലേക്ക് പരിചയ സമ്പന്നരായ രണ്ട് ജീവനക്കാരെ ആവശ്യമുണ്ട് തിരുവനന്തപുരം, ചിറയിൻകീഴ്, നെടുമങ്ങാട് താലൂക്കുകളിൽ ഉളളവർ മാത്രം ബന്ധപ്പെടുക.
WhatsApp 7736789877

കളമശ്ശേരി ഗവ.ഐ.ടി.ഐ. ക്യാംപസിൽ പ്രവർ‌ത്തിച്ചു വരുന്ന വ്യാവസായിക പരിശീലന വകുപ്പിന്റെ കീഴിലുള്ള ഗവ.അഡ്വാൻസ്ഡ് വൊക്കേഷണൽ ട്രെയിനിംഗ് സിസ്റ്റം (ഗവ.എ.വി.ടി.എസ്) എന്ന സ്ഥാപനത്തിൽ ഓപ്പറേഷൻ ആന്റ് മെയിന്റനൻസ് ഓഫ് മറൈൻ ഡീസൽ എഞ്ചിൻസ് ട്രേഡിൽ ഓപ്പൺ കാറ്റഗറിയിൽ (ഒ സി ) ഇൻസ്ട്രക്ടറുടെ ഒരു താൽക്കാലിക ഒഴിവുണ്ട്. മെക്കാനിക്ക് ഡീസൽ/മെക്കാനിക്ക് മോട്ടോർ വെഹിക്കിൾ ട്രേഡിൽ എൻ സി വി ടി സർട്ടിഫിക്കറ്റും 7 വർഷം പ്രവർത്തന പരിചയവും അല്ലെങ്കിൽ മെക്കാനിക്കൽ/ഓട്ടോമോബൈൽ എഞ്ചിനീയറിംഗിൽ ഡിപ്പോമ/ഡിഗ്രിയും ഈ മേഖലയിൽ രണ്ട് വർഷം വരെ പ്രവർത്തന പരിചയവും ആണ് യോഗ്യത. മണിക്കൂറിന് 240/- രൂപാ നിരക്കിൽ പരമാവധി 24,000/- രൂപ പ്രതിമാസവേതനം ലഭിക്കും. യോഗ്യതയുളള ഉദ്യോഗാർത്ഥികൾ ഫെബ്രുവരി 14 രാവിലെ 11 ന് എ.വി.ടി.എസ്. പ്രിൻസിപ്പാൾ മുമ്പാകെ ഹാജരാകേണ്ടതാണ്.
ഫോൺ നമ്പർ- 8089789828 ,0484-2557275.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top