മെഗാ തൊഴിൽ മേളയും മിനിജോബ് ഫെസ്റ്റും സംഘടിപ്പിക്കും ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും പത്തനംതിട്ട കാതോലിക്കേറ്റ് കോളജും സംയുക്തമായി സംഘടിപ്പിക്കുന്ന മെഗാ തൊഴിൽ മേള ജൂലൈ എട്ടിന് കാതോലിക്കേറ്റ് കോളജിൽ നടത്തും.50 ൽ അധികം ഉദ്യോഗദായകർ പങ്കെടുക്കുന്ന മേളയിൽ എല്ലാ ഉദ്യോഗാർഥികൾക്കും പങ്കെടുക്കാം. തൊഴിൽമേളയിൽ പ്രവർത്തി പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും ഒരുപോലെ പരിഗണന ലഭിക്കും.എസ്എസ്എൽസി, പ്ലസ് ടു, ഐടിഐ/ഐടിസി മുതൽ ഡിപ്ലോമ, ബി ടെക്, ബിരുദം,ബിരുദാനന്തര ബിരുദം, പാരാ മെഡിക്കൽ, ബാങ്കിംഗ് മേഖല, ഇ-കൊമേഴ്സ് മേഖല , മാനേജ്മെന്റ് മേഖല,ഐ.റ്റി മേഖല തുടങ്ങിയവയിൽ യോഗ്യതകളും പ്രാവീണ്യവും ഉള്ളവർക്ക് മേളയിൽ പങ്കെടുക്കാം.
ഉദ്യോഗാർഥികൾക്ക് അവരുടെ താലൂക്കുകളിൽ സ്ഥിതി ചെയ്യുന്ന ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ തൊഴിൽമേളയുമായി ബന്ധപ്പെട്ട രജിസ്ട്രേഷനും അന്വേഷണങ്ങൾക്കുമുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. തൊഴിൽ മേളയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗദായകരും, ഉദ്യോഗാർഥികളും www.ncs.gov.in എന്ന വെബ്സൈറ്റിലൂടെ രജിസ്ടർ ചെയ്യണം. ഉദ്യോഗാർഥികൾ തൊഴിൽ മേളക്ക് ഹാജരാകുമ്പോൾ അഞ്ച് സെറ്റ് സി വി (കരിക്കുലം വിറ്റേ) കയ്യിൽ കരുതണം. വ്യത്യസ്ത തസ്തികകളിലായി എഴുനൂറോളം അവസരങ്ങൾ മേളയിൽ ഉണ്ടാകും. പത്തനംതിട്ട ജില്ലയിലെ ഉദ്യോഗാർഥികൾക്ക് താലൂക്ക് അടിസ്ഥാനത്തിൽ സ്ഥിതി ചെയ്യുന്ന ടൗൺ എംപ്ളോയ്മെന്റ് നേരിട്ട് ബന്ധപ്പെടാവുന്നതു ആണ് ,