പത്താം ക്ലാസ്സ് യോഗ്യതയിൽ സഖി വൺസ്‌റ്റോപ്പ് സെൻററിലേക്കും, വനിതാ ശിശു വികസന വകുപ്പിലും, വിജ്ഞാൻ വാടികളിലേയ്ക്കും ജോലി ഒഴിവുകൾ സഖി വൺസ്‌റ്റോപ്പ് സെൻററിലേക്ക് മൾട്ടി പർപ്പസ് സ്റ്റാഫ്/കുക്ക്, സെക്യൂരിറ്റി ഗാർഡ്/നൈറ്റ് ഗാർഡ് എന്നീ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. എഴുത്തും വായനയും അറിയുന്ന ഹൈസ്‌കൂൾ വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.മൾട്ടി പർപ്പസ് സ്റ്റാഫ്/കുക്ക് തസ്തികയിലേക്ക് ഒരൊഴിവാണുള്ളത്.സെക്യൂരിറ്റി ഗാർഡ്/നൈറ്റ് ഗാർഡ് തസ്തികയിൽ രണ്ട് ഒഴിവുകളുണ്ട്.പ്രതിമാസം 12,000 രൂപ വേതനം25നും 40നും പ്രായമുള്ള സ്ത്രീകൾക്ക് ആണ് അവസരം നൽകും. ജൂൺ 30ന് രാവിലെ 10.30ന് പെരിന്തൽമണ്ണ പട്ടാമ്പി റോഡിന് സമീപത്തെ സബ് കളക്ടറുടെ കാര്യാലയത്തിൽ വെച്ച് കൂടിക്കാഴ്ച നടക്കും. രാവിലെ 8.30ന് രജിസ്‌ട്രേഷൻ ആരംഭിക്കും. ഫോൺ: 8281999059
വനിതാ ശിശു വികസന വകുപ്പിൽ നഗരസഭയിലെ 49 അങ്കണവാടികളിൽ അങ്കണവാടി വർക്കർ/ഹെൽപ്പർ ഒഴിവുകൾവനിതാ ശിശു വികസന വകുപ്പ് ഇടപ്പള്ളി അഡിഷണൽ ഐസിഡിഎസ് പ്രൊജക്ട് പരിധിയിൽ വരുന്ന കളമശ്ശേരി നഗരസഭയിലെ 49 അങ്കണവാടികളിൽ അങ്കണവാടി വർക്കർ/ഹെൽപ്പർ തസ്തികകളിൽ നിർദിഷ്ട യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. 2023 ജനുവരി 1ന് 18നും 46നും മധ്യേ പ്രായമുള്ള സ്ത്രീകൾക്ക് അപേക്ഷിക്കാം. അങ്കണവാടി വർക്കർക്കുള്ള യോഗ്യത മാനദണ്ഡങ്ങൾ എസ്.എസ്.എൽ.സി. പാസ്സായവർ ആയിരിക്കണം, അപേക്ഷകർ കളമശ്ശേരി നഗരസഭയിലെ സ്ഥിരതാമസക്കാരായിരിക്കണം, പ്രായം 01/01/2023 ന് 18 വയസ്സ് പൂർത്തിയാവുകയും 46 വയസ്സ് കവിയാനും പാടില്ല. (SC/ ST വിഭാഗക്കാർക്ക് ഉയർന്ന പ്രായപരിധിയിൽ 3 വർഷത്തെ നിയമാനുസൃത വയസ്സിളവിന് അർഹതയുണ്ടായിരിക്കും, അങ്കണവാടികളിൽ താൽക്കാലിക സേവനമനുഷ്ഠിച്ചിട്ടുള്ളവർക്ക് സേവന കാലാവധിക്ക് അനുസൃതമായ വയസ്സിളവിന് അർഹതയുണ്ടായിരിക്കും.
ജില്ലയിൽ കൂവപ്പടി ബ്ലോക്കിലെ മുടക്കുഴ പഞ്ചായത്തിലെ പേരങ്ങാട്, കണ്ണഞ്ചേരി മുകൾ പട്ടികജാതി കോളനികളിലെ വിജ്ഞാൻവാടികളിലേയ്ക്കു മേൽ നോട്ടച്ചുമതല വഹിക്കുന്നതിന് പ്രതിമാസം 8,000 രൂപ ഓണറേറിയം വ്യവസ്ഥയിൽ കമ്പ്യൂട്ടർ, ഇൻറർനെറ്റ് പരിജ്ഞാനമുള്ള പ്ലസ് ടു വിജയിച്ച പട്ടികജാതി വിഭാഗത്തിൽപ്പെട്ട യുവതീയുവാക്കളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.ഒരു വർഷമാണ് നിയമന കാലാവധി. പ്രായപരിധി 21-45 വയസ്സ്, പട്ടികജാതി വികസന വകുപ്പിലോ, മറ്റ് സർക്കാർ വകുപ്പുകളിലോ ഫീൽഡ് പ്രവർത്തന പരിചയമുള്ളവർക്ക് മുൻഗണ നൽകും.വെള്ളക്കടലാസിൽ പൂരിപ്പിച്ച അപേക്ഷ, ജാതി സർട്ടിഫിക്കറ്റ്, യോഗ്യതാ സർട്ടിഫിക്കറ്റ് എന്നിവ സഹിതം ജൂൺ 23- ന് വെള്ളിയാഴ്ച രാവിലെ 10.30ന് കാക്കനാട്, സിവിൽ സ്റ്റേഷനിൽ മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന ജില്ലാ പട്ടികജാതി വികസന ഓഫീസിൽ നേരിട്ടുള്ള കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.