Thozhilvartha

ഡാറ്റാ എൻട്രി ഓപ്പരേറ്റർ ജോലി നേടാൻ അവസരം വിവിധ ജില്ലകളിൽ ആയി ജോലി അവസരം.

ഡാറ്റാ എൻട്രി ഓപ്പരേറ്റർ ജോലി നേടാൻ അവസരം വിവിധ ജില്ലകളിൽ ആയി ജോലി അവസരം. പാഠ്യപദ്ധതി പരിഷ്‌കരണ പ്രവർത്തനങ്ങളുടെ ഭാഗമായി പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി (എസ്.സി.ഇ.ആർ.ടി) യിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർമാരെ താൽക്കാലിക അടിസ്ഥാനത്തിൽ നിയമിക്കുന്നു.പ്ലസ്ടു, മലയാളത്തിലും (ഇൻസ്‌ക്രിപ്റ്റ്) ഇംഗ്ലീഷിലും ടൈപ്പിംഗ് വേഗത, ഇൻ-ഡിസൈൻ സോഫ്‌റ്റ്വെയറിൽ പ്രവീണ്യം എന്നിവ വേണം.അപേക്ഷകൾ ബയോഡാറ്റ, പ്രവൃത്തിപരിചയം എന്നിവ സംബന്ധിച്ച രേഖകൾ സഹിതം ജൂൺ 17 നു മുൻപായി ഡയറക്ടർ, എസ്.സി.ഇ.ആർ.ടി., വിദ്യാഭവൻ, പൂജപ്പുര, തിരുവനന്തപുരം 12 എന്ന വിലാസത്തിൽ അയക്കണം. അഭിമുഖം, പ്രായോഗിക പരീക്ഷ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തെരെഞ്ഞെടുപ്പ്.

ഡാറ്റാ എൻട്രി ഓപ്പറേറ്റർ നിയമനം. നിലമ്പൂർ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസിൽ പ്രവർത്തിക്കുന്ന സഹായകേന്ദ്രയിലേക്ക് ഡാറ്റാ എൻട്രി ഓപ്പറേറ്ററുടെ തസ്തികയിലേക്ക് നിയമനം നടത്തുന്നു. പട്ടികവർഗ്ഗക്കാരും എസ്.എസ്.എൽ.സി വിജയിച്ചവരും മലയാളം, ഇംഗ്ലീഷ് ടൈപ്പിങ് അറിയുന്നവരുമായിരിക്കണം. കമ്പ്യൂട്ടർ പരിജ്ഞാനത്തിൽ അടിസ്ഥാന യോഗ്യത കോഴ്‌സ് (പി.ജി.ഡി.സി.എ, ഡി.സി.എ, എം.എസ് ഓഫീസ് തുടങ്ങിയവ) വിജയിച്ചവരുമായിരിക്കണം. താത്പര്യമുള്ളവർ എസ്.എസ്.എൽ.സി ബുക്ക്, ജാതി, വരുമാനം, കമ്പ്യൂട്ടർ യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ആധാർ കാർഡ് എന്നിവയുടെ ഒറിജിനലും പകർപ്പും സഹിതം ജൂൺ 20ന് രാവിലെ 11 മുതൽ 12 വരെ നിലമ്പൂർ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസിൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാവണം.

Leave a Comment

Your email address will not be published. Required fields are marked *