ദിശ തൊഴിൽ മേള എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് എംപ്ലോബിലിറ്റി സെന്റർ വഴി ജോലി ഒഴിവുകൾ നേടാൻ അവസരം ജില്ലാ എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് എംപ്ലോബിലിറ്റി സെൻ്റെറും വൈക്കം ശ്രീ മഹാദേവ കോളേജും സംയുക്തമായി 2023 ജൂൺ 17 ശനിയാഴ്ച രാവിലെ 9 മണി മുതൽ കോളേജിൽ വച്ച് “ദിശ 2023” എന്ന പേരിൽ തൊഴിൽ മേള നടത്തുന്നു.പ്ലസ് ടു മുതൽ വിദ്യാഭ്യാസ യോഗ്യതയുള്ള ഉദ്യോഗാ ർത്ഥികൾക്ക് തൊഴിൽ മേളയിൽ പങ്കെടുക്കാം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ റെസ്യൂ മെയുമായി രാവിലെ 9 മണി മുതൽ കോളേജിൽ എത്തിച്ചേരുക. ശ്രീ മഹാദേവ കോളേജ്, വൈക്കംസ്വകാര്യമേഖലയിലെ 15 ലധികം കമ്പനികളിലെ വിവിധ ഒഴിവുകളിലേക്കാണ് ഇൻ്റെർവ്യൂ നടക്കുന്നത്.
ട്രേഡ്‌സ്മാൻ സിവിൽ ഒഴിവ് വന്നിരിക്കുന്നു തിരുവനന്തപുരം വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്‌നിക് കോളേജിൽ ട്രേഡ്‌സ്മാൻ (സിവിൽ) തസ്തികയിൽ രണ്ട് താത്കാലിക ഒഴിവുകളുണ്ട്. റ്റി.എച്ച്.എസ്.എൽ.സി/ ഐ.റ്റി.ഐ/ വി.എച്ച്.എസ്.സിയാണ് യോഗ്യത. താത്പര്യമുള്ളവർക്ക് ജൂൺ 27ന് രാവിലെ 10 മണിക്ക് കോളേജിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾ കോളേജ് വെബ്‌സൈറ്റിൽ (www.cpt.ac.in) ലഭ്യമാണ്. ഫോൺ: 04712360391.
ശ്രീകാര്യം സർക്കാർ ടെക്‌നിക്കൽ ഹൈസ്‌കൂളിൽ നിലവിലുള്ള ട്രേഡ്‌സ്മാൻ (കാർപെന്ററി) തസ്തികയിലെ ഒരു ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുക്കുന്നു. ഐ.ടി.ഐ കാർപെന്ററിയാണ് യോഗ്യത. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി ജൂൺ 19 തിങ്കളാഴ്ച രാവിലെ 10ന് ശ്രീകാര്യം ചാവടിമുക്കിലുള്ള ടെക്‌നിക്കൽ ഹൈസ്‌കൂൾ ഓഫീസിൽ അഭിമുഖത്തിനായി ഹാജരാകേണ്ടതാണെന്ന് സൂപ്രണ്ട് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 0471 2590079, 9400006462
മെഡിക്കൽ ഓഫീസർ നിയമനം നടത്തുന്നു ഹോമിയോപ്പതി വകുപ്പിൽ നാച്ചുറോപ്പതി മെഡിക്കൽ ഓഫീസർ തസ്തികയിൽ താത്കാലിക നിയമനം നടത്തുന്നു. ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത, വയസ്സ്, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും തിരിച്ചറിയൽ രേഖകളുമായി ജൂൺ 19 ന് രാവിലെ 11 ന് സിവിൽ സ്റ്റേഷനിലെ മെഡിക്കൽ ഓഫീസിൽ കൂടിക്കാഴ്ചക്ക് എത്തിച്ചേരണം. ഫോൺ: 04936 205949.