Thozhilvartha

വിവിധ പഞ്ചായത്തുലേക്ക് അങ്കണവാടി വർക്കർ/ഹെൽപ്പർ തസ്തികളിൽ ജോലി അവസരങ്ങൾ

വിവിധ പഞ്ചായത്തുകളിലേക്ക് അങ്കണവാടി വർക്കർ/ഹെൽപ്പർ തസ്തികളിൽ ജോലി ഒഴിവുകൾ വന്നരിക്കുന്നു അപേക്ഷയുടെ കവറിനു പുറത്ത് തസ്തിക, പഞ്ചായത്തിന്റെ പേര് വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം.അങ്കണവാടി വർക്കർ തസ്തികയിൽ അപേക്ഷിക്കുന്നവർ എസ്.എസ്.എൽ.സി. വിജയിച്ചിരിക്കണം. എസ് സി, എസ്ടി വിഭാഗത്തിൽ എസ്.എസ്.എൽ.സി. വിജയിക്കാത്തവർക്കും അപേക്ഷിക്കാം.

.അങ്കണവാടി ഹെൽപ്പർ തസ്തിതകയിൽ അപേക്ഷിക്കുന്നവർ എസ്.എസ്.എൽ.സി. കഴിയാത്തവരും എഴുത്തും വായനയും അറിയുന്നവരും ആയിരിക്കണം.അപേക്ഷകൾ കാര്യാലയത്തിൽ നേരിട്ടോ, ഉഷാ സ്റ്റീഫൻ, ശിശുവികസന പദ്ധതി ഓഫീസർ, ഐ.സി.ഡി.എസ്. നെടുമങ്ങാട് അഡീഷണൽ താഴെ ചിറ്റാഴ, തിരുവനന്തപുരം – 28 എന്ന വിലാസത്തിൽ തപാലിലോ നൽകണം. കൂടുതൽ അറിയാൻ നേരിട്ട്  ബന്ധപെടുക ഫോൺ നമ്പർ – 0472 258 5323

ഫോൺ നമ്പർ – 994 647 5209 ,

 

 

 

ജില്ലാ വനിതാ പ്രൊട്ടക്ഷൻ ഓഫീസർമാരെ സഹായിക്കുന്ന- തിനായുള്ള മെസഞ്ചർ തസ്തികയിൽ ആലപ്പുഴ ജില്ലയിലുള്ള ഒഴിവിലേക്ക് സ്ത്രീ ഉദ്യോഗാർഥികൾക്കായി വാക് ഇൻ-ഇന്റർവ്യൂ നടത്തും.പത്താം ക്ലാസ് പാസ് ആണ് യോഗ്യത.പ്രായം 25നും 45നും ഇടയിൽ.സമാന ജോലിയിൽ പ്രവൃത്തി പരിചയവും ജില്ലയിലുടനീളം യാത്ര ചെയ്യാനുള്ള കഴിവും അഭികാമ്യം.താത്പര്യമുള്ളവർ സ്വയം തയാറാക്കിയ അപേക്ഷ, സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, അസൽ സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം ജൂൺ 13ന് രാവിലെ 11ന് ആലപ്പുഴ ജില്ലാ വനിതാ ശിശു വികസന ഓഫീസറുടെ ഓഫീസൽ (ജെൻഡർ പാർക്കിനും ജനറൽ ആശുപത്രിക്കും സമീപം) എത്തണം.

 

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top