കേരളത്തിൽ നിരവധി തൊഴിൽ അവസരങ്ങൾ ഇപ്പോൾ അപേക്ഷിക്കാം

0
80

കേരളത്തിൽ ജോലി നേടാവുന്ന നിരവധി ജോലി ഒഴിവുകൾ, വിവിധ ജില്ലകളിൽ ജോലി അവസരങ്ങൾ നേരിട്ടും അല്ലാതെയും നടക്കുന്ന അഭിമുഖത്തിലൂടെ ജോലി നേടാവുന്നത് ആണ്, സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാൻ കഴിയുന്ന ജോലി ഒഴിവുകൾ ആണ് ഇപ്പോൾ വന്നിരിക്കുന്നത് ,

ആലപ്പുഴയിൽ വനിത ശിശു വികസന വകുപ്പിന് കീഴിലുള്ള കഞ്ഞിക്കുഴി ഐ.സി.ഡി.എസ്. പ്രൊജക്ടിലെ തണ്ണീർമുക്കം ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളിലേക്ക് ഹെൽപ്പർ/ വർക്കർ തസ്തികയിലേക്ക് നിയമനം നടത്തുന്നു. ഗ്രാമപഞ്ചായത്തിലെ സ്ഥിരതാമസക്കാർക്കാണ് അവസരം. പ്രായം 18-നും 46-നും മദ്ധ്യേ. താത്പര്യമുള്ളവർ ശിശു വികസന പദ്ധതി ഓഫീസർ, ഐ.സി.ഡി.എസ്. പ്രോജക്ട് ഓഫീസ്, കഞ്ഞിക്കുഴി, എസ്.എൻ. പുരം പി.ഒ.,- 688582 എന്ന വിലാസത്തിൽ ഫെബ്രുവരി ഏഴിന് വൈകിട്ട് അഞ്ചിനകം അപേക്ഷിക്കണം. ഫോൺ: 9188959688

മല്ലപ്പളളി കെൽട്രോൺ നോളഡ്ജ് സെന്ററിൽ ഓട്ടോകാഡ് 2 ഡി, 3ഡി, 3ഡി എസ് മാക്സ്, ഗ്രാഫിക് ഡിസൈൻ എന്നീ കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു. ഫോൺ : 0469 2785525, 8078140525, ഇ-മെയിൽ : kacmlply@gmail.com

ആലപ്പുഴ: ചെങ്ങന്നൂർ ഗവൺമെന്റ് ഐ.ടി.ഐ.യിൽ അഡ്വാൻസ്ഡ് സർവേയിംഗ് കോഴ്സിലേക്ക് താത്ക്കാലികമായി ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു. സിവിൽ എൻജിനിയറിംഗിൽ ബിരുദം/ ഡിപ്ലോമ അല്ലെങ്കിൽ സർവേയർ/ ഡ്രാഫ്റ്റ്സ്മാൻ, സിവിൽ ട്രേഡിൽ നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ്, ഡി.ജി.പി.എസ്. കോഴ്സ് സർട്ടിഫിക്കറ്റ് എന്നിവയാണ് യോഗ്യത. ഡി.ജി.പി.എസ്. പ്രവർത്തിപ്പിക്കുന്നതിൽ ആറു മാസത്തെ പ്രവർത്തി പരിചയമുണ്ടായിരിക്കണം. താത്പര്യമുള്ളവർ ജനുവരി 25-ന് രാവിലെ പത്തിന് നടക്കുന്ന അഭിമുഖത്തിനെത്തണം.
ഫോൺ: 0479 2452210, 2953150

സർവെയും ഭൂരേഖയും വകുപ്പ് -ഡിജിറ്റൽ സർവെ ഹെൽപ്പർ കരാർ നിയമനവുമായി ബന്ധപ്പെട്ട് എംപ്ലോയ്മെന്റിൽ നിന്നും ലഭ്യമായ ലിസ്റ്റ് പ്രകാരം 2022 നവംബർ 20ന് പത്തനംതിട്ട ജില്ലയിൽ നടത്തിയ എഴുത്ത് പരീക്ഷയിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർഥികൾക്ക് ജനുവരി 28, 30, 31 തീയതികളിൽ രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് ഒന്നു വരെയും ഉച്ചയ്ക്ക് രണ്ടു മുതൽ അഞ്ചു വരെയും പത്തനംതിട്ട കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ അഭിമുഖം നടക്കും. അറിയിപ്പ് രജിസ്റ്റേർഡ് തപാലായി ഉദ്യോഗാർഥികൾക്ക് അയച്ചിട്ടുണ്ട്.

V-GUARD ഡിസ്ട്രിബ്യൂട്ടർ ഓഫിസിൽ താഴെ കാണിച്ചിരിക്കുന്ന ഏരിയകളിൽ സെയിൽസ് എക്സിക്യൂട്ടിവ് ഒഴിവുകളുണ്ട് നേരിട്ടു നടക്കുന്ന അഭിമുഖത്തിൽ പങ്കെടുത്തു ജോലി നേടാവുന്നത് ആണ് , സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാൻ കഴിയും ,
വടകര – കുറ്റിയാടി,ബാലുശ്ശേരി – മുക്കം
Contact:9072060009

Leave a Reply