Thozhilvartha

സർക്കാർ സ്ഥാപനമായ ഒഡെപെക്ക് മുഖേന ജോലി നേടാൻ അവസരം

കേരള സർക്കാർ സ്ഥാപനമായ ഒഡെപെക്ക് മുഖേന യു.എ.ഇ യിലെ വിവിധ സ്ഥാപനങ്ങളിലേക്ക് ഹൗസ് കീപ്പിംഗിനായി തെരഞ്ഞെടുക്കുന്നു. എസ്.എസ്.എൽ.സി പാസായതും 35 വയസിന് താഴെ പ്രായപരിധിയുമുള്ള വനിതകൾക്കാണ് അവസരം വന്നിരിക്കുന്നു , ഇംഗ്ലീഷിലുള്ള പരിജ്ഞാനം അഭികാമ്യം. ശമ്പളം 1000 ദിർഹം. താമസം, വിസ, എയർടിക്കറ്റ് എന്നിവ സൗജന്യമായിരിക്കും. താത്പര്യമുള്ള ഉദ്യോഗാർഥികൾ ഫോട്ടോ അടങ്ങിയ ബയോഡേറ്റ, ആധാർ കാർഡ്, പാസ്പോർട്ട്, എസ്.എസ്.എൽ.സി എന്നിവയുടെ പകർപ്പുകൾ ഏപ്രിൽ 10നു മുമ്പ് jobs@odepc.in എന്ന ഇ-മെയിലിലേക്ക് അയയ്ക്കണം. മിനിമം യോഗ്യത പത്താം ക്ലാസ് ആണ് ,ശമ്പളത്തിൽ 700 + ഭക്ഷണ അലവൻസ് 300 എന്നിങ്ങനെ ലഭിക്കും , മെഡിക്കൽ അലവൻസുകൾ കമ്പനി വഹിക്കുന്നത് ആണ് , താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് അപ്ഡേറ്റ് അയയ്ക്കാവുന്നതാണ്
വിശദവിവരങ്ങൾക്ക് www.odepc.kerala.gov.in സന്ദർശിക്കുക.
ഫോൺ: 0471 2329440/41/42

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top