Thozhilvartha

ഇറിഗേഷന്‍ പദ്ധതിയിലേക്ക് ക്ലര്‍ക്ക് കം അക്കൗണ്ടന്റ് ജോലി ഒഴിവ് – irrigation department kerala job vacancy

മലമ്പുഴ ഇറിഗേഷന്‍ പദ്ധതി പരിധിയിലെ ഡി.ടി.പി.സി ഗാര്‍ഡനുകളുടെ വരവ് -ചെലവ് തയ്യാറാക്കുന്നതിനും അനുബന്ധ ജോലികള്‍ക്കുമായി ക്ലര്‍ക്ക് കം അക്കൗണ്ടന്റ് തസ്തികയില്‍ ഒഴിവ് വന്നിരിക്കുന്നത്‌ ,
മലയാളം, ഇംഗ്ലീഷ് കമ്പ്യൂട്ടര്‍ ടൈപ്പിംഗ് പരിജ്ഞാനമുള്ള 35 വയസ്സ് കഴിയാത്ത മലമ്പുഴ, പുതുപ്പരിയാരം, അകത്തേത്തറ പഞ്ചായത്ത്,പാലക്കാട് നഗരസഭകളിലുള്ളവരെ പരിഗണിക്കും.ബി.കോം ബിരുദധാരികള്‍, പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന.താത്പര്യമുള്ളവര്‍ ഫെബ്രുവരി 15 ന് രാവിലെ 10 ന് അസല്‍ സര്‍ട്ടിഫിക്കറ്റുമായി മലമ്പുഴ ഇറിഗേഷന്‍ ഡിവിഷന്‍ ഓഫീസില്‍ എത്തണം.
കൂടുതൽ വിവരങ്ങൾക്ക് ഫോൺ – 0491 2815111 (irrigation department kerala job vacancy)

തിരുവനന്തപുരം പ്രവേശന പരീക്ഷാ കമ്മീഷണറുടെ കാര്യാലയത്തിലെ ജോയിന്റ് കമ്മീഷണർ (കമ്പ്യൂട്ടർ) തസ്തികകയിലെ ഒരു ഒഴിവിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നീയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാനത്തെ സർക്കാർ/എയ്ഡഡ് എൻജിനിയറിങ് കോളേജുകളിലെ കമ്പ്യൂട്ടർ സയൻസ്/ഐടി വിഭാഗം അസോസിയേറ്റ് പ്രൊഫസർ / അസിസ്റ്റന്റ് പ്രൊഫസർ തസ്തികകളിൽ ജോലി ചെയ്യുന്നവർക്ക് പ്രസ്തുത ഒഴിവിലേക്ക് അപേക്ഷിക്കാം.പ്രവേശന പരീക്ഷാ കമ്മീഷണർ നേരിട്ട് കൂടിക്കാഴ്ച നടത്തിയ ശേഷം ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനം നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കും.

താത്പര്യമുള്ള ജീവനക്കാർ കെ.എസ്.ആർ റൂൾ-144 അനുസരിച്ചുള്ള പ്രൊഫോർമയും, ബയോഡേറ്റയും വകുപ്പ് മേധാവിയുടെ കാര്യാലയത്തിൽ നിന്നുള്ള നോ ഒബ്ജഷൻ സർട്ടിഫിക്കറ്റും ഉൾപ്പെടെ മേലധികാരി മുഖേന ഫെബ്രുവരി 20 ന് മുമ്പ് പ്രവേശന പരീക്ഷാ കമ്മീഷണറുടെ കാര്യാലയം, ഹൗസിംഗ് ബോർഡ് ബിൽഡിംഗ് (അഞ്ചാം നില) ശാന്തിനഗർ, തിരുവനന്തപുരം-1 എന്ന വിലാസത്തിൽ നേരിട്ടോ തപാൽ മുഖേനയോ സമർപ്പിക്കണം.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top