റേഷൻ കാർഡ് വഴി ആരോഗ്യ ഇൻഷുറൻസ് പുതുക്കാം

0
4

സംസ്ഥാനത്തെ അംഗപരിമിതർക്ക് ആരോഗ്യ ഇൻഷുറൻസ് നൽകുന്നതിനുള്ള പദ്ധതി. നാഷണൽ ട്രസ്റ്റ് ആക്ട്‌ മുഖേന രജിസ്റ്റർ ചെയ്ത സംഘടനകൾ വഴി നടപ്പിലാക്കുന്ന സ്കീമുകളിൽ പ്രധാനപ്പെട്ട ഒന്നാണ് നിരാമയ ഇൻഷൂറൻസ് സ്കീം. 1 ലക്ഷം രൂപ വരെ വാർഷിക ചികിത്സാ ചെലവ് ലഭിക്കുന്നു. പദ്ധതിയിൽ ചേരുന്നതിന് ബി.പി.എൽ വിഭാഗം 250 രൂപയും, എ.പി.എൽ വിഭാഗം 500 രൂപയും പ്രീമിയം തുക അടക്കണം. കേരളത്തിൽ ഈ പ്രീമിയം തുക സംസ്ഥാന സർക്കാർ സ്റ്റേറ്റ് നോഡൽ ഏജൻസി സെന്റർ വഴി അടക്കുന്നു. എല്ലാ വർഷവും എപ്രിൽ 1 മുതൽ മാർച്ച് 31 വരെയാണ് പദ്ധതി കാലാവധി.

എല്ലാ വർഷവും പോളിസി പുതുക്കണം. പുതുക്കുന്നതിന് ബി.പി.എൽ വിഭാഗം 50 രൂപയും, എ.പി.എൽ വിഭാഗം 250 രൂപയും പ്രീമിയം തുക അടക്കണം. ഈ തുകയും കേരളത്തിൽ സംസ്ഥാന സർക്കാർ തന്നെയാണ് അടക്കുന്നത്. രാജ്യത്താകെ ഒരു ലക്ഷം പേർക്കാണ് നിരാമയ പദ്ധതിയിൽ അംഗങ്ങൾ ആകുന്നതിന് നാഷണൽ ട്രസ്റ്റ് അവസരം നൽകുന്നത്. ഇതിൽ 49,685 പേരെ ചേർത്തു കൊണ്ട് കേരളം ഒന്നാം സ്ഥാനത്തു നിൽക്കുന്നു.റേഷൻ കാർഡ് വഴി ആരോഗ്യ ഇൻഷുറൻസ് 2023ൽ പുതിയ അംഗങ്ങളെ ചേർക്കൽ എന്നിവ നടക്കുന്നത് ൽ ഇതിനെ കുറിച്ച് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

https://youtu.be/rkIVPoIFwMw

Leave a Reply