Thozhilvartha

സർക്കാർ സ്ഥാപനങ്ങളിൽ താത്ക്കാലിക ഒഴിവുകൾ

സർക്കാർ ജോലി അന്വേഷിക്കുന്നവർക്കായിത നിരവധി അവരങ്ങൾ. തിരുവനന്തപുരം ലോ കോളേജില്‍ ദിവസവേതനാടിസ്ഥാനത്തില്‍ സാനിറ്റേഷന്‍ വര്‍ക്കറുടെ താത്ക്കാലിക ഒഴിവുണ്ട്. കുടുംബശ്രീയില്‍ അംഗമായിട്ടുള്ള തിരുവനന്തപുരം നഗരസഭാ പരിധിയില്‍ താമസിക്കുന്ന വനിതകള്‍ക്ക് അപേക്ഷിക്കാം.

ജോലി സമയം രാവിലെ 8 മുതല്‍ വൈകീട്ട് 3.30വരെ. മുന്‍പരിചയമുള്ളവര്‍ക്ക് മുന്‍ഗണന.
താത്പര്യമുള്ളവര്‍ ജനുവരി 9ന് രാവിലെ 10.30ന് കോളേജ് ഓഫീസില്‍ നടത്തുന്ന അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 0471- 2304228

ദിവസ വേതനാടിസ്ഥാനത്തില്‍ അധ്യാപക നിയമനം

എറണാകുളം എസ് ആര്‍ വി എച്ച് എസ് എസില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഫിസിക്കല്‍  സയന്‍സ്, ഇംഗ്ലീഷ് വിഷയങ്ങളില്‍ ഓരോ അധ്യാപക തസ്തിക വീതം ഒഴിവുണ്ട്.യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ അസല്‍ രേഖകള്‍ സഹിതം ജനുവരി എട്ടിന് ഉച്ചയ്ക്ക് രണ്ടിന് ഓഫീസില്‍ നേരിട്ട് ഹാജരാവുക.

വാക് ഇൻ ഇന്റർവ്യു

റീജിയണൽ കാൻസർ സെന്ററിൽ കരാറടിസ്ഥാനത്തിൽ സൈക്കോളജിസ്റ്റ് നിയമനത്തിന് ജനുവരി 14ന് വാക് ഇൻ ഇന്റർവ്യു നടത്തും. വിശദവിവരങ്ങൾക്ക്: www.rcctvm.gov.in

താല്പര്യം ഉള്ള ഉദ്യോഗാർത്ഥികൾ ഉടൻതന്നെ അപേക്ഷിക്കുക

Leave a Comment

Your email address will not be published. Required fields are marked *