ഗവൺമെന്റ് ജോലി അന്വേഷിക്കുന്നവരാണോ നിങ്ങൾ? എങ്കിലൊന്ന് ശ്രദ്ധിക്കൂ, ക്ഷീരവികസന വകുപ്പിനു കീഴിലുള്ള കോട്ടയം റീജണൽ ലബോറട്ടറിയിൽ ഒരു ട്രെയിനി അനലിസ്റ്റിനെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: എം ടെക് മൈക്രോ ബയോളജി/ ബി ടെക് ഡയറി സയൻസ് ആൻഡ് ടെക്നോളജി/എം.എസ്സി. മൈക്രോ ബയോളജി/ബി.എസ്സി. മൈക്രോ ബയോളജി, ലാബ് അനാലിസിസിൽ ഒരു വർഷം പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന.
മാസവേതനം: 17500 രൂപ. ഒരൊഴിവാണുള്ളത്. പ്രായം: 18-40. അപേക്ഷ ജനുവരി 14 വൈകിട്ട് അഞ്ചിനകം അസിസ്റ്റന്റ് ഡയറക്ടർ, റീജണൽ ഡയറി ലബോറട്ടറി, ഈരയിൽകടവ്, കോട്ടയം-686001 എന്ന വിലാസത്തിൽ നൽകണം. കൂടിക്കാഴ്ച ജനുവരി 17ന് രാവിലെ 11ന് കോട്ടയം റീജണൽ ഡയറി ലാബോറട്ടറി അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലയത്തിൽ നടക്കും. കൂടിക്കാഴ്ചയ്ക്ക് യോഗ്യരായവരുടെ പട്ടിക ജനുവരി 15ന് രാവിലെ 11ന് നോട്ടീസ് ബോർഡിൽ പ്രസിദ്ധീകരിക്കും. വിശദവിവരത്തിന് ഫോൺ: 0481 2563399.
അധ്യാപക ഒഴിവ്
തോട്ടട ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ ദിവസ വേതനാടിസ്ഥാനത്തിൽ മാത്തമാറ്റിക്സ് വിഷയത്തിൽ നോൺ വൊക്കേഷൻ ടീച്ചറുടെ താൽക്കാലിക ഒഴിവുണ്ട്. യോഗ്യത: 60% മാർക്കോടെ എം എസ് സി മാത്തമാറ്റിക്സ്, ബി എഡ്, സെറ്റ്. അസ്സൽ സർട്ടിഫിക്കറ്റുകളുമായി ജനുവരി ഏഴിന് രാവിലെ 11 മണിക്ക് സ്കൂൾ ഓഫീസിൽ അഭിമുഖത്തിന് എത്തണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഫോൺ: 9447647340.
ഫാർമസിസ്റ്റ് ഒഴിവ്
കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്ക് കീഴിൽ ഫാർമസിസ്റ്റ് തസ്തികയിൽ ഒഴിവ്. ബി.ഫാം അല്ലെങ്കിൽ ഡി.ഫാം കഴിഞ്ഞ് കേരളാ സ്റ്റേറ്റ് ഫാർമസി കൗൺസിൽ രജിസ്‌ട്രേഷൻ നേടിയിരിക്കണം. താൽപര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളുമായി ജനുവരി ഒൻപതിന് രാവിലെ 11 ന് സൂപ്രണ്ട് ഓഫീസിൽ വാക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം.