കേന്ദ്ര സർക്കാരിന് കീഴിൽ പൊതുമേഖലാ കമ്പനിയായ BEL ൽ ജോലി നേടാൻ ആഗ്രഹിക്കുന്നവർക്ക് സുവർണ്ണാവസരം. ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് ഇപ്പോൾ പ്രൊജക്റ്റ് എഞ്ചിനീയർ -I തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം എഞ്ചിനീയറിംഗ് ഡിഗ്രി ഉള്ളവർക്ക് പ്രൊജക്റ്റ് എഞ്ചിനീയർ -I പോസ്റ്റുകളിലായി മൊത്തം 110 ഒഴിവുകളിലേക്ക് ഉദ്യോഗാർത്ഥികൾക്ക് ഓൺലൈൻ ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തിൽ കേന്ദ്ര സർക്കാരിനു കീഴിൽ പൊതുമേഖലാ കമ്പനിയിൽ ജോലി ആഗ്രഹിക്കുന്നവർക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ജോലി ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള പ്രായ പരിധി താഴെ കൊടുക്കുന്നു. പിന്നാക്ക വിഭാഗങ്ങളിൽ പെട്ട ഉദ്യോഗാർഥികൾക്ക് നിയമാനുസൃതമായ ഇളവുകൾ ലഭിക്കുന്നതാണ്. SC/ST/OBC/PWD/Ex etc.. തുടങ്ങിയ വിഭാങ്ങളിൽ പെട്ട ഉദ്യോഗാർത്ഥികൾ വയസ്സ് ഇളവ് ലഭിക്കും , ഉയർന്ന പ്രായപരിധിയിൽ എസ്‌സി/എസ്ടിക്ക് 5 വർഷം ഇളവുണ്ട്; ഒബിസിക്ക് 3 വർഷവും വികലാംഗർക്ക് 10 വർഷവും (എസ്‌സി/എസ്ടി പിഡബ്ല്യുഡിക്ക് 15 വർഷവും ഒബിസി പിഡബ്ല്യുഡിക്ക് 13 വർഷവും) കൂടാതെ ഗവൺമെന്റ് അനുസരിച്ച് മുൻ എസ്. ഇന്ത്യയുടെ നിയമങ്ങൾ. ഉദ്യോഗാർത്ഥികൾക്ക് ഉയർന്ന പ്രായപരിധിയിൽ ഗവൺമെന്റ് അനുസരിച്ച് ഇളവ് നൽകും.
ഈ തസ്തികയിലേക്ക് വേണ്ട യോഗ്യത B.E/B.Tech/ B.Sc (Eng. 4 വർഷം) ഇലക്ട്രോണിക്സ്/ ടെലികമ്മ്യൂണിക്കേഷൻ/ ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ/ ഇലക്ട്രോണിക്സ് & ടെലികമ്മ്യൂണിക്കേഷൻ/ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്/ ഇലക്ട്രിക്കൽ/ കമ്മ്യൂണിക്കേഷൻ/ മെക്കാനിക്കൽ/ കമ്പ്യൂട്ടർ സയൻസ്/ കമ്പ്യൂട്ടർ സയൻസ് & എഞ്ചിനീയറിംഗ്/ കംപ്യൂട്ടർ സയൻസ് എഞ്ചിനീയറിംഗ്/ കംപ്യൂട്ടർ സയൻസ് എഞ്ചിനീയറിംഗ് സയൻസ്/ ഇൻഫർമേഷൻ ടെക്നോളജി എന്നിവ ഉണ്ടായിരിക്കണം , ഒഴിവുകളിലേക്ക് അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഓൺലൈൻ ആയി അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാർഥികൾ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂർണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കേണ്ട ലിങ്ക് ക്ലിക്ക് ചെയ്ത് മൊബൈൽ ഫോൺ , കമ്പ്യൂട്ടർ ഉപയോഗിച്ച് ഓൺലൈൻ വഴി അപേക്ഷിക്കാം.അപേക്ഷ അയക്കേണ്ട അവസാന തിയതി 2023 മാർച്ച് 17 വരെ. അപേക്ഷ എങ്ങനെ സമർപ്പിക്കാം, ഔദ്യോദിക വെബ് സൈറ്റ് വഴി അപേക്ഷകൾ നൽകാം ,