നാഷണല്‍ കരിയര്‍ സര്‍വ്വീസും ആലപ്പുഴ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ഭാഗമായ എംപ്ലോയബിലിറ്റി സെന്ററും സംയുക്തമായി തൊഴിൽ മേള നടത്തുന്നു. ജനുവരി 4 ന് ”പ്രയുക്തി” 2025 തൊഴില്‍ മേള പുന്നപ്ര മാര്‍ ഗ്രിഗോറിയസ് കോളേജില്‍ വെച്ച് എച്ച്.സലാം എം.എല്‍.എ. മേള ഉദ്ഘാടനം ചെയ്യും.
അമ്പതില്‍ പരം സ്വകാര്യ സ്ഥാപനങ്ങള്‍ പങ്കെടുക്കുന്ന മേളയില്‍ 2500 ഓളം ഒഴിവുകളാണ് ഉള്ളത്.
പ്രവൃത്തിപരിചയം ഉളളവർക്കും ഇല്ലാത്തവർക്കും മേളയിൽ പങ്കെടുക്കാം. എസ്.എസ്.എല്‍.സി , പ്ലസ് ടു, ഡിപ്ലോമ, ഐ.ടി.ഐ, ബിരുദം, ബിരുദാനന്തര ബിരുദം, പാരാമെഡിക്കല്‍ വിദ്യാഭ്യാസ യോഗ്യതയുളള 18-40 നും ഇടയില്‍ പ്രായമുളളവര്‍ക്ക് മേളയില്‍ പങ്കെടുക്കാവുന്നത്.
മേളയില്‍ പങ്കെടുക്കുന്നവര്‍ എന്‍ സി എസ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത ഐ.ഡി. കാര്‍ഡ്, 5 സെറ്റ് ബയോഡേറ്റ, അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയുമായി അന്നേ ദിവസം 8.30 ന് ഹാജരാകേണ്ടതാണ്. എന്‍ സി എസ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുവാനുള്ള ലിങ്ക്: ncs.gov.in,
കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0477-2230624, 8304057735.