കേരളത്തിൽ ജോലി ആഗ്രഹിക്കുന്നവർക്ക് ഇതാ ഇപ്പോൾ ഒരു സുവർണ അവസരം വന്നിരിക്കുന്നു , കേരള യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിൽ പ്രവർത്തിക്കുന്ന മോഡൽ കരിയർ സെന്റർ 2023 ജനുവരി 24ന് രാവിലെ 10 മുതൽ സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ് സംഘടിപ്പിക്കും.എസ്.എസ്.എൽ.സി/ഡിഗ്രി/ബി.ടെക്/ഡിപ്ലോമ/ഐ.ടി.ഐ യോഗ്യതയുള്ളവർക്ക് രണ്ട് സ്വകാര്യ സ്ഥാപനങ്ങളിലെ വിവിധ തസ്തികകളിലെ 73 ഒഴിവുകളിലാണ് പ്ലേസ്മെന്റ്. താത്പര്യമുള്ളവർ ജനുവരി 23ന് ഉച്ചയ്ക്ക് ഒന്നിന് മുമ്പ് അപേക്ഷ നൽക്കാവുന്നതു ആണ്
നെയ്യാറ്റിൻകര സർക്കാർ പോളിടെക്‌നിക് കോളേജിൽ കംപ്യൂട്ടർ ആപ്ലിക്കേഷൻ ആൻഡ് ബിസിനസ് മാനേജ്‌മെന്റ് ഡിപ്പാർട്ട്‌മെന്റിൽ ലക്ചർ ഇൻ കംപ്യൂട്ടർ എഞ്ചിനീയറിങ് തസ്തികയിലേയ്ക്ക് താത്കാലിക നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. പങ്കെടുക്കുന്നതിന് താത്പര്യമുള്ള ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ജനുവരി 25ന് രാവിലെ 10.30 ന് പ്രിൻസിപ്പാളിന്റെ ഓഫീസിൽ നേരിട്ട് ഹാജരാകണം. കമ്പ്യൂട്ടർ എൻജിനീയറിംഗിൽ ഫസ്റ്റ് ക്ലാസ്സോടു കൂടി ബിരുദം ആണ് യോഗ്യത. ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദം, പി.എച്ച്.ഡി എന്നിവയുള്ളവർക്കും, അഖിലേന്ത്യ സാങ്കേതിക വിദ്യാഭ്യാസ കൗൺസിൽ (എ.ഐ.സി.ടി.ഇ) അംഗീകരിച്ച പ്രവൃത്തി പരിചയമുള്ളവർക്കും നിയമാനുസൃത വെയിറ്റേജ് ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക്: 0471-2222935, 91-9400006418.