Thozhilvartha

കേരള സർക്കാർ താത്കാലിക ജോലി ഒഴിവുകൾ,

കേരള സർക്കാർ താത്കാലിക ജോലി ഒഴിവുകൾ, വിവിധ ജില്ലകളിൽ ജോലി അവസരം തിരുവനന്തപുരം വട്ടിയൂർക്കാവ്, സെൻട്രൽ പോളിടെക്നിക് കോളജിൽ ട്രേഡ്സ്മാൻ (ടൂ & ത്രീ വിലർ മെയിന്റനൻസ്, ഹൈഡ്രോളിക്സ്/പ്ലംബിംഗ്) തസ്തികയിലെ താത്കാലിക ഒഴിവിലേയ്ക്കുളള അഭിമുഖം ജൂൺ 23 ന് രാവിലെ 10 ന് കോളജിൽ നടത്തും. ട്രേഡ്സ്മാൻ (ടു & ത്രീ വീലർ മെയിന്റനൻസ്) തസ്തികയിൽ ഒരു ഒഴിവാണുള്ളത്. യോഗ്യത: ഐ.റ്റി.ഐ (ഡീസൽ മെക്കാനിക് മോട്ടോർ മെക്കാനിക്ക് വെഹിക്കിൾ) അല്ലെങ്കിൽ റ്റി.എച്ച്.എസ് (റ്റു & ത്രീ വീലർ മെയിന്റനൻസ്) അല്ലെങ്കിൽ തത്തുല്യ യോഗ്യത. ട്രേഡ്സ്മാൻ -(പ്ലംബിങ്/ഹൈഡ്രോളിക്സ്) തസ്തികയിലും ഒരു ഒഴിവുണ്ട്. യോഗ്യത: ഐ.റ്റി.ഐ (പ്ലംബിങ്/ഹൈഡ്രോളിക്സ്) അല്ലെങ്കിൽ തത്തുല്യ യോഗ്യത. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റ് സഹിതം കോളജിൽ നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: www.cpt.ac.in.

 

കേരള വന ഗവേഷണ സ്ഥാപനത്തിൽ 26 മാർച്ച് 2024 വരെ കാലാവധിയുള്ള ഒരു സമയ ബന്ധിത ഗവേഷണ പദ്ധതിയായ ‘Tropical Ecosystem Vulnerability to the changing climate: An ecophysiological study from forests of Southern Western Ghats.’ ൽ ജൂനിയർ റിസർച്ച് ഫെല്ലോയെ താത്കാലികമായി നിയമിക്കുന്നതിനായി ഓൺലൈനായി അപേക്ഷ സ്വീകരിക്കുന്നു. വിശദവിവരങ്ങൾക്ക്: www.kfri.res.

 

ജില്ലയിൽ  കൂവപ്പടി ബ്ലോക്കിലെ മുടക്കുഴ പഞ്ചായത്തിലെ പേരങ്ങാട്, കണ്ണഞ്ചേരി മുകൾ പട്ടികജാതി  കോളനികളിലെ വിജ്ഞാൻവാടികളിലേയ്ക്കു മേൽനോട്ടച്ചുമതല വഹിക്കുന്നതിന് പ്രതിമാസം 8,000 രൂപ ഓണറേറിയം വ്യവസ്ഥയിൽ  കമ്പ്യൂട്ടർ,  ഇൻറർനെറ്റ് പരിജ്ഞാനമുള്ള പ്ലസ് ടു വിജയിച്ച പട്ടികജാതി വിഭാഗത്തിൽപ്പെട്ട യുവതീയുവാക്കളിൽ  നിന്നും അപേക്ഷ ക്ഷണിച്ചു. ഒരു വർഷമാണ് നിയമന കാലാവധി. പ്രായപരിധി 21-45 വയസ്സ്, പട്ടികജാതി വികസന വകുപ്പിലോ, മറ്റ് സർക്കാർ വകുപ്പുകളിലോ ഫീൽഡ് പ്രവർത്തന പരിചയമുള്ളവർക്ക് മുൻഗണ നൽകും. പ്രവൃത്തി സമയം എല്ലാ ദിവസവും രാവിലെ 10 മണി മുതൽ വൈകിട്ട്  അഞ്ചു വരെയും (തിങ്കളാഴ്ചയൊഴികെ), തദ്ദേശ വാസികൾക്ക് മുൻഗണന.നിയമനം തികച്ചും താൽക്കാലികമായിരിക്കും. വെള്ളക്കടലാസിൽ പൂരിപ്പിച്ച അപേക്ഷ, ജാതി സർട്ടിഫിക്കറ്റ്, യോഗ്യതാ സർട്ടിഫിക്കറ്റ് എന്നിവ സഹിതം ജൂൺ 23- ന്   രാവിലെ 10.30ന് കാക്കനാട്, സിവിൽ സ്റ്റേഷനിൽ മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന ജില്ലാ പട്ടികജാതി വികസന ഓഫീസിൽ നേരിട്ടുള്ള കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. ഫോൺ നമ്പർ : 0484-2422256

 

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top