Thozhilvartha

കേരള സർക്കാർ താൽക്കാലിക ജോലി ഒഴിവുകൾ

കേരള സർക്കാർ താൽക്കാലിക ജോലി ഒഴിവുകൾ പറവട്ടാനി നഗര കുടുംബാരോഗ്യ കേന്ദ്രത്തിൽ പുരുഷ അറ്റൻഡർ കം ക്ലീനർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ 40 വയസ്സുവരെയുള്ള എസ് എസ് എൽ സി പാസായവരും രണ്ടു വർഷത്തെ പ്രവൃത്തിപരിചയമുള്ള കമ്പ്യൂട്ടർ പരിജ്ഞാനമുള്ളവരുമാകണം. ജൂൺ 13ന് ഉച്ചയ്ക്ക് 12 മണിക്ക് മുൻപായി അപേക്ഷ സമർപ്പിക്കണം.

വനിതാ ശിശു വികസന വകുപ്പിന്റെ കീഴിൽ വാക്-ഇൻ-ഇന്റർവ്യൂ വനിതാ ശിശു വികസന വകുപ്പിന്റെ കീഴിൽ ജില്ലാ വനിതാ പ്രൊട്ടക്ഷൻ ഓഫീസർമാരെ സഹായിക്കുന്നതിനായുള്ള മെസഞ്ചർ തസ്തികയിൽ ആലപ്പുഴ ജില്ലയിലുള്ള ഒഴിവിലേക്ക് സ്ത്രീ ഉദ്യോഗാർഥികൾക്കായി വാക്-ഇൻ-ഇന്റർവ്യൂ നടത്തും. പത്താം ക്ലാസ് പാസ് ആണ് യോഗ്യത. പ്രായം 25നും 45നും ഇടയിൽ. സമാന ജോലിയിൽ പ്രവൃത്തിപരിചയവും ജില്ലയിലുടനീളം യാത്ര ചെയ്യാനുള്ള കഴിവും അഭികാമ്യം. താത്പര്യമുള്ളവർ സ്വയം തയാറാക്കിയ അപേക്ഷ, സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, അസൽ സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം ജൂൺ 13ന് രാവിലെ 11ന് ആലപ്പുഴ ജില്ലാ വനിതാ ശിശു വികസന ഓഫീസറുടെ ഓഫീസൽ (ജെൻഡർ പാർക്കിനും ജനറൽ ആശുപത്രിക്കും സമീപം എത്തണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2348666.

മൃഗപാലകൻ തസ്തികയിൽ ഒഴിവുകൾ വന്നിരിക്കുന്നു ജില്ലയിലെ സർക്കാർ സ്ഥാപനത്തിലെ പ്രൊജക്റ്റിന്റെ ഭാഗമായി നിലവിൽ വന്ന കരാർ അടിസ്ഥാനത്തിലുള്ള മൃഗപാലകൻ തസ്തികയിലുള്ള ഏഴു ഒഴുവുകൾ. 18 നും 41 നും മദ്ധ്യേ പ്രായമുള്ള നിയമാനുസൃത വയസ്സിളവ് അനുവദനീയം എഴുത്തും വായനയും അറിയുന്നവർക്കും ശാരീരിക ക്ഷമതയുള്ളവർക്കും അപേക്ഷിക്കാം. നായ പിടിത്തത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനം നൽകുന്ന സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. ഉദ്യോഗാർഥികൾ ജൂൺ 21 നു മുൻപ് യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം അതാത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്യണം. ഭിന്നശേഷിക്കാർ അർഹരല്ല.

വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിലെ ക്യാഷ്വാലിറ്റിയിലേക്ക് എച്ച്എംസി പദ്ധതി പ്രകാരം ദിവസമേ അടിസ്ഥാനത്തിൽ സെക്യൂരിറ്റി ജീവനക്കാരെ നിയമിക്കുന്നു. എക്സ് മിലിറ്ററി സർവ്വീസ് / പാരാ മിലിറ്ററി സർവ്വീസ് വിഭാഗക്കാരിൽ 60 വയസ്സിൽ താഴെയുള്ള പുരുഷ വിമുക്തഭടന്മാരെ നിയമിക്കുന്നതിനായി 12ന് രാവിലെ 11 മണിക്ക് വാക്ക് ഇൻ ഇന്റർവ്യൂ വടക്കാഞ്ചേരി ജില്ലാ ആശുപത്രി ഓഫീസിൽ നടത്തും.ഉദ്യോഗാർത്ഥികൾ ജനന തീയതി തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ അസ്സലും ഓരോ കോപ്പിയും വിമുക്തഭടൻ ആണെന്ന് തെളിയിക്കുന്ന രേഖയുമായി ഹാജരാക്കണം. ഫോൺ 04884 235214.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top