കേരളത്തിൽ ഇന്റർവ്യൂ വഴി വിവിധ ജില്ലകളിൽ ജോലി നേടാൻ അവസരം
പട്ടികവർഗ വികസന വകുപ്പിനു കീഴിൽ ഇടുക്കി ജില്ലയിലെ നാടുകാണിയിൽ പ്രവർത്തിക്കുന്ന ഗവ. ഐടിഐയിൽ ഇലക്ട്രീഷ്യൻ ഇൻസ്ട്രക്ടർ തസ്തികയിലേക്ക് താൽക്കാലിക നിയമനത്തിന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. യോഗ്യരായ ഉദ്യോഗാർഥികൾ മെയ് 5 ന് രാവിലെ 9.30 ന് അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഐടിഐയിൽ ഹാജരാകണം. പട്ടികവർഗ ഉദ്യോഗാർത്ഥികൾക്ക് മുൻഗണന ലഭിക്കും. ഫോൺ: 9895669568, 04862 259045
കോട്ടയം ജില്ലായിൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ പ്രമുഖ കമ്പനികളുടെ ഇമിഗ്രേഷൻ കൺസൾട്ടന്റ്, കസ്റ്റമർ റിലേഷൻഷിപ്പ് ഓഫീസർ, ഏരിയ മാനേജർ, ബിസിനസ്സ് ഡെവലപ്മെന്റെ് എക്സിക്യൂട്ടീവ്, സ്‌റ്റോർ മാനേജർ, മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്, അസ്സോസിയേറ്റ് സെയിൽസ് എന്നീ തസ്തികയിലേക്ക് നാളെ രാവിലെ 10 ന് കോട്ടയം എംപ്ലോയബിലിറ്റി സെന്ററിൽ അഭിമുഖം നടത്തുന്നു. പ്ലസ് ടു, ഏതെങ്കിലും വിഷയത്തിൽ ബിരുദം, എം.ബി.എ യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം. പ്രായപരിധി 40 വയസ്. വിശദവിവരങ്ങൾ ഫോൺ:0481-2563451/2565452 നേരിട്ട് ബന്ധപെടുക ,
പാലക്കാട് താലൂക്കിലെ ലിംഗർപ്പട്ടമഠം ശ്രീ മീനാഷി സുന്ദരേശ്വര സ്വാമി ക്ഷേത്രം, മണ്ണാർക്കാട് താലൂക്കിലെ തിരുവിഴാംകുന്ന് ശ്രീ ഞെരളത്ത് ക്ഷേത്രം എന്നിവിടങ്ങളിൽ ട്രസ്റ്റി നിയമനം. താത്പര്യമുള്ളവർ ഏപ്രിൽ 29 ന് വൈകിട്ട് അഞ്ചിനകം നിശ്ചിത ഫോറത്തിൽ മലബാർ ദേവസ്വം ബോർഡ് പാലക്കാട് അസിസ്റ്റന്റ് കമ്മിഷണർക്ക് അപേക്ഷ നൽകണമെന്ന് അസിസ്റ്റന്റ് കമ്മിഷണർ അറിയിച്ചു. അപേക്ഷാ ഫോം അസിസ്റ്റന്റ് കമ്മിഷണറുടെ ഓഫീസിൽ നിന്നും നേരിട്ടോ www.malabardevaswom.kerala.gov.in
ലോ ലഭിക്കും. ഫോൺ: 0491 2505777.
വിദ്യാഭ്യാസ വകുപ്പിൽ ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ അറബിക് (എൽ പി എസ് – കാറ്റഗറി നമ്പർ 520/2019) തസ്തികയുടെ അഭിമുഖം ഏപ്രിൽ 18, 19, 26, 27 തീയതികളിൽ രാവിലെ 9.30 നും ഉച്ചയ്ക്ക് 12 നും ഏപ്രിൽ 28 ന് രാവിലെ 9.30നും പി എസ് സി ജില്ലാ ഓഫീസിൽ നടക്കും. പ്രവേശന ടിക്കറ്റ്, ബയോഡേറ്റ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, കമ്മീഷൻ അംഗീകരിച്ച തിരിച്ചറിയൽ രേഖ സഹിതം ഓഫീസിൽ ഹാജരാകണം. ഫോൺ- 0474 2743624.