കേരളത്തിൽ വിവിധ ജില്ലകളിൽ ആയി നടക്കുന്ന മെഗാ തൊഴിൽ മേളകൾ വഴി ജോലി നേടാൻ അവസരം, പത്താം ക്ലാസ്സ് മുതൽ യോഗ്യത ഉള്ളവർക്ക് പങ്കെടുക്കാം
ആലപ്പുഴ ജില്ലയിൽ എസ്.ഡി.വി. സെന്റർ ഹാളിൽ ഫെബ്രുവരി 11-ന് നടക്കുന്ന മെഗാ തൊഴിൽമേള വ്യവസായ, നിയമ വകുപ്പ് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. പി.പി. ചിത്തരഞ്ജൻ എം.എൽ.എ.യുടെ നേതൃത്വത്തിലാണ് മേള സംഘടിപ്പിക്കുന്നത്.
ഐ.ടി., ടൂറിസം, മെഡിക്കൽ, മാർക്കറ്റിംഗ് രംഗത്തെ വിവിധ കമ്പനികൾ മേളയിൽ പങ്കെടുക്കും. 18-55 ന് ഇടയിൽ പ്രായമുള്ളവർക്ക് തൊഴിൽമേളയിൽ പങ്കെടുക്കാം. knowledgemission.kerala.gov.in എന്ന സൈറ്റിലൂടെ ഉദ്യോഗാർഥികൾക്ക് പേര് രജിസ്റ്റർ ചെയ്യാം. സ്പോട്ട് അഡ്മിഷൻ സൗകര്യവുമുണ്ട്.
എമിനൻസ് 23 തൊഴിൽ മേള
കുടുംബശ്രീ ജില്ലാ മിഷൻ ദീൻ ദയാൽ ഉപാദ്ധ്യായ ഗ്രാമീണ യോജന (ഡി.ഡി.യു.ജി.കെ.വൈ) പദ്ധതിയുടെ കീഴിൽ എമിനൻസ് 23 എന്ന പേരിൽ ഫെബ്രുവരി 11ന് സെന്റ് തോമസ് കോളേജിൽ വെച്ച് തൊഴിൽ മേള നടക്കും. രാവിലെ 8.30 മുതൽ 12.30 സ്പോട്ട് രജിസ്ട്രേഷൻ ഉണ്ടായിരിക്കും.18 മുതൽ 40 വയസ് വരെയുള്ള പത്താം ക്ലാസ് മുതൽ പി.ജി വരെ യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം.
കൂടുതൽ വിവരങ്ങൾക്ക് 0487 2362517
കണ്ണൂർ ഗവ. ഐ ടി ഐ യിൽ ഫെബ്രുവരി 13ന് പ്രധാനമന്ത്രി നാഷണൽ അപ്രന്റീസ്ഷിപ് മേള സംഘടിപ്പിക്കുന്നു. മേളയിൽ ഐ ടി ഐ ട്രേഡ് അപ്രന്റീസുകളെ തെരഞ്ഞെടുക്കാൻ അവസരമുണ്ട്. താൽപര്യമുള്ള സ്ഥാപനങ്ങൾ കണ്ണൂർ ആർ ഐ സെന്ററുമായി ബന്ധപെടുക. ഫോൺ: 0497 2704588.
ഇമെയിൽ: ricentrekannur@gmail.com
യുഷ് ഹെൽത് ആന്റ് വെൽനെസ് സെന്ററുകളായി ഉയർത്തിയിട്ടുള്ള ഗവ. ആയുർവേദ / ഹോമിയോ ഡിസ്പെൻസറികളിലേക്ക് നാഷണൽ ആയുഷ്മിഷൻ അനുവദിച്ചിട്ടുള്ള ഫുൾടൈം യോഗ ഇൻസ്ട്രക്ടർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ താൽക്കാലികമായി നിയമനം നടത്തുന്നു ,യോഗ്യത- അംഗീകൃത സർവ്വകലാശാലയിൽ നിന്നോ സർക്കാർ സ്ഥാപനത്തിൽ നിന്നോ നിന്നോ ഒരു വർഷത്തിൽ കുറയാതെയുള്ള പി ജി ഡിപ്ലോമ അല്ലെങ്കിൽ യോഗ ടീച്ചർ ട്രെയിനിംഗ് ഉൾപ്പടെയുള്ള യോഗ സർട്ടിഫിക്കറ്റ് കോഴ്സ്,അംഗീകൃത സർവ്വകലാശാലയിൽ നിന്നുള്ള ബി എൻ വൈ എസ് / ബി എ എം എസ് ബിരുദമോ എം എസ് സി എന്നിവയും പരിഗണിക്കും.
ഉയർന്ന പ്രായപരിധി 50 വയസ്സ്,.
ഫോൺ_ 9847287481