Thozhilvartha

എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി ജോലി നേടാൻ അവസരം

ജില്ലാ എംപ്ലോയ്മെന്റ് എക്സേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലെ വിവിധ ഒഴിവു കൾ വന്നിരിക്കുന്നു ,
ഡോക്ടർ, പ്രൊജക്റ്റ് അസിസ്റ്റന്റ്,ഫ്രന്റ് ഓഫീസ് ആൻഡ് അക്കൗണ്ട്സ്, അക്കൗണ്ടന്റ്, മെർച്ചൻഡൈസർ, ഓഫീസ് സ്റ്റാഫ്, ഡാറ്റ എൻട്രി ഓപ്പറേറ്റർ, ടാലി ട്രെയ്‌നർ, മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്, ക്ലാർക്ക്, സ്റ്റുഡൻറ് കൗൺസലർ, ടെക്നിക്കൽ സപ്പോർട്, സെയിൽ പ്രൊമോട്ടർ, അസിസ്റ്റന്റ് ടെക്നിക്കൽ സ്റ്റാഫ്.മുകളിൽ കൊടുത്തിടുള്ള യോഗ്യതയുള്ളവർ റെസ്യുമെയുമായി തൃശ്ശൂർ എംപ്ലോയബിലിറ്റി സെന്ററുമായി ബന്ധപ്പെടുക. ഫോൺ: 9446228282.എംപ്ലോയബിലിറ്റി സെന്ററിൽ പേര് രജിസ്റ്റർ ചെയ്യാത്തവർ ഒറ്റത്തവണ രജിസ്ട്രേഷൻ ഫീസായ 250 രൂപ എല്ലാ പ്രവർത്തി ദിവസങ്ങളിലും അടക്കാനുള്ള സൗകര്യമുണ്ടാകും.

ചേർപ്പ് ഐസിഡിഎസ് പ്രോജക്റ്റ് പരിധിയിലെ പാറളം ഗ്രാമ പഞ്ചായത്തിൽപെട്ട അങ്കണവാടികളിൽ നിലവിലുള്ളതും ഉണ്ടാകാൻ സാദ്ധ്യതയുള്ളതുമായ അങ്കണവാടി വർക്കറുടെയും ഹെൽപ്പറുടെയും സ്ഥിരം ഒഴിവുകളിലേക്ക് നിയമനം നടത്തുന്നതിനുവേണ്ടിയുള്ള സെലക്ഷൻ ലിസ്റ്റ് തയ്യാറാക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു.അപേക്ഷകർ പാറളം ഗ്രാമപഞ്ചായത്തിലെ സ്ഥിരം താമസക്കാരായ നാല്പത്തിയാറ് വയസു കഴിയാത്ത വനിതകളായിരിക്കണം. വർക്കർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ എസ്എസ്എൽസി വിജയിച്ചിരിക്കണം.ഹെൽപ്പർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ എസ്എസ്എൽസി വിജയിച്ചിരിക്കാൻ പാടില്ല. എസ് സി, എസ് റ്റി, ഒബിസി വിഭാഗക്കാർക്ക് നിയമപരമായ വയസിളവ് ലഭിക്കും.അപേക്ഷ ഫെബ്രുവരി 10 മുതൽ 24 വൈകിട്ട് 5 മണി വരെ ചേർപ്പ് ഐസിഡിഎസ് ഓഫീസിൽ സ്വീകരിക്കും. വിശദവിവരങ്ങൾക്ക് ചേർപ്പ് ബ്ലോക്ക് ഓഫീസ് കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന ശിശുവികസന പദ്ധതി ഓഫീസുമായി പ്രവൃത്തിസമയങ്ങളിൽ ബന്ധപെടാവുന്നതാണ്.
ഫോൺ 0487 2348388

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top