കേരള സർക്കാർ താത്കാലിക ഒഴിവിലേക്ക് പരീക്ഷ ഇല്ലാതെ നേരിട്ട് അഭിമുഖം വഴി ഉദ്യോഗാർത്ഥികളെ നിയമിക്കുന്നു , താല്പര്യമുള്ള ഉദ്യോഗതികൾക്ക് പങ്കെടുത്തു ജോലി നേടാവുന്ന ആണ് , വനിതാ ശിശു വികസന വകുപ്പിന് കീഴിലുള്ള മൂവാറ്റുപുഴ അഡീഷണൽ വനിതാ ശിശു വികസന പദ്ധതി ഓഫീസിൻറെ പരിധിയിലുള്ള ആരക്കുഴ, ആയവന, ആവോലി, കല്ലൂർക്കാട്, മഞ്ഞള്ളൂർ, മാറാടി എന്നീ പഞ്ചായത്തുകളിലെ അങ്കണവാടികളിൽ നിലവിലുള്ളതും ഭാവിയിൽ ഉണ്ടാകാവുന്ന അങ്കണവാടി വർക്കർമാരുടെയും, ഹെൽപ്പർമാരുടെയും ഒഴിവുകളിലേയ്ക്കും അപേക്ഷിക്കാം. അപേക്ഷിക്കുന്നവർ അതാത് പഞ്ചായത്തിൽ സ്ഥിര താമസക്കാരായിരിക്കണം .അങ്കണവാടി വർക്കർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ എസ്എസ്എൽസി വിജയിച്ചവരായിരിക്കണം. ഹെൽപ്പർ തസ്തികയിലേക്ക് എസ്എസ്എൽസി വിജയിക്കാത്ത എഴുത്തും വായനയും അറിയാവുന്നവർക്ക് അപേക്ഷിക്കാം. പ്രായം 18 നും 46 വയസ്സിനുമിടയ്ക്ക്. അർഹതപ്പെട്ടവർക്ക് നിയമാനുസൃതമായ വയസ്സിളവ് ലഭിക്കും. അപേക്ഷ ലഭിക്കേണ്ട അവസാന തീയ്യതി ഏപ്രിൽ 27 വൈകിട്ട് അഞ്ചു വരെ. കൂടുതൽ വിവരങ്ങൾ എല്ലാ പ്രവർത്തി ദിവസങ്ങളിലും മൂവാറ്റുപുഴ അഡീഷണൽ വനിതാ ശിശു വികസന പദ്ധതി ഓഫീസിൽ അറിയാം . ഫോൺ നമ്പർ 0485 2810018
ജൂനിയർ ഇൻസ്ട്രക്ടർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു തിരുവനന്തപുരം, ചാക്ക ഗവ. ഐ.ടി.ഐയിൽ മെഷിനിസ്റ്റ് ട്രേഡിലുള്ള ജൂനിയർ ഇൻസ്ട്രക്ടർ ഒഴിവിലേക്ക് ഒ.ബി.സി കാറ്റഗറിയിൽ ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു. ഉദ്യോഗാർത്ഥികൾ ഏപ്രിൽ 17ന് രാവിലെ 10.30 ന് അസ്സൽ സർട്ടിഫിക്കറ്റുമായി പ്രിൻസിപ്പാൾ മുമ്പാകെ ഇന്റർവ്യൂവിന് ഹാജരാകണം. എസ്.എസ്.എൽ.സി, ബന്ധപ്പെട്ട ട്രേഡിൽ എൻ.ടി.സിയും 3 വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ എൻ.എ.സിയും ഒരു വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ ബന്ധപ്പെട്ട ട്രേഡിൽ എൻജിനീയറിംഗ് ഡിപ്ലോമ/ഡിഗ്രി എന്നിവയാണ് യോഗ്യതകൾ.
അങ്കണവാടി വർക്കർ/ഹെൽപ്പർ ജോലി ഒഴിവിലേക്ക് അപേക്ഷക ക്ഷണിച്ചു , ചൊവ്വന്നൂർ പഞ്ചായത്തിൽ സ്ഥിരതാമസമുള്ള വനിതകളിൽ നിന്ന് പഞ്ചായത്തിലെ അങ്കണവാടി വർക്കർ/ഹെൽപ്പർ തസ്തികയിലേക്ക് സ്ഥിരനിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
2023 ജനുവരി ഒന്നിന് 18 വയസ്സിനും 46 വയസ്സിനും ഇടയിൽ പ്രായപരിധി ഉള്ളവരാകണം. എസ് സി/ എസ് ടി വിഭാഗത്തിന് മൂന്നുവർഷം വരെയും മുൻപരിചയം ഉള്ളവർക്ക് സേവന കാലയളവിന്റെ അടിസ്ഥാനത്തിൽ പരമാവധി മൂന്ന് വർഷം വരെയും ഉയർന്ന പ്രായപരിധിയിൽ ഇളവ് ലഭിക്കും. അപേക്ഷയുടെ മാതൃക ചൊവ്വന്നൂർ ഗ്രാമപഞ്ചായത്ത് ഓഫീസിലും ഐ സി ഡി എസ് ഓഫീസിലും ലഭ്യമാകും. പൂരിപ്പിച്ച അപേക്ഷ ബന്ധപ്പെട്ട രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ചൊവ്വന്നൂർ ഐസിഡിഎസ് ഓഫീസിൽ 2023 മെയ് 12 തീയതി വൈകുന്നേരം 3 മണിവരെ സ്വീകരിക്കും, കൂടുതൽ അറിയാൻ നേരിട്ട് ബന്ധപെടുക ,